KeralaLead NewsNEWS

തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ വിളയാട്ടം; നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു. നെയ്യാറ്റിന്‍കരയില്‍ ആറാലുമൂട് സ്വദേശി സുനിലിന്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമ കാരണമെന്ന് പൊലീസ് പറയുന്നു.

അതേസമയം, രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേര്‍ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു. നേരത്തെയും സുനിലും ഇവരും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നുവെന്നാണ് സൂചന.

Back to top button
error: