Month: November 2021

  • Kerala

    ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്; നിരീക്ഷണത്തില്‍

    കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ ഡോംബിവ്‌ലി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രൂപമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണോ കൊവിഡിന് കാരണമായതെന്നറിയാന്‍ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കും. ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണില്‍ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ഡല്‍ഹി വഴി മുംബൈയിലും എത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കല്ല്യാണിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.

    Read More »
  • Movie

    ‘വാശി’യില്‍ ഒന്നിച്ച് കീര്‍ത്തിയും ടൊവിനോയും

    വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 26 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അന്നുതന്നെ കീര്‍ത്തി സുരേഷും തൊട്ടടുത്ത ദിവസം ടൊവിനോയും സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. ഇരുവരുടേയും കോമ്പിനേഷന്‍ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം നടന്മാരായ ബൈജുവും നന്ദുവും കോട്ടയം രമേഷുമുണ്ട്. അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ആദ്യമായി മകള്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടി വാശിക്കുണ്ട്. മേനകസുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് നിര്‍മ്മാണം. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മഹേഷ് നാരായണനാണ്. കൈലാസ് മേനോനും വിനായക് ശശികുമാറിനുമാണ് സംഗീതവിഭാഗത്തിന്റെ ചുമതല.

    Read More »
  • Kerala

    ‘ഒമിക്രോണ്‍’ ; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

    തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍നിന്നു വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കും. ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ വിമാനത്താവളങ്ങളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി ഏഴു ദിവസം ക്വാറന്റീനിലിരിക്കണം. അതിനുശേഷം ആര്‍ടിപിസിആര്‍…

    Read More »
  • Movie

    സിബിഐ അഞ്ചാംഭാഗം തുടങ്ങി; ചാക്കോയും (മുകേഷ്) സിബിഐ ടീമിലേയ്ക്ക്…

    മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഒരുങ്ങുന്നത്. അത് സിബിഐ ഡയറികുറിപ്പുപോലൊരു കുറ്റാന്വേഷണ കഥയ്ക്കാകുമ്പോള്‍ ആവേശവും പ്രതീക്ഷയും കൂടും. കാരണം ഒരു കുറ്റാന്വേഷണകഥയ്ക്ക് ഉപമാനങ്ങളില്ലാത്ത സസ്‌പെന്‍സാണ് അതിന്റെ തിരക്കഥാകൃത്തുകൂടിയായ എസ്.എന്‍. സ്വാമി എല്ലായ്‌പ്പോഴും എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നത്. അതിനോട് കെ. മധുവിന്റെ സംവിധാന മികവുകൂടി ആകുമ്പോള്‍ മിഴിവേറും. അതിന് പൂര്‍ണ്ണത കൈവരുന്നത് സേതുരാമയ്യരായി മമ്മൂട്ടിക്ക് പകരക്കാരനില്ലാതെ വരുമ്പോഴാണ്. ഇന്ന് രാവിലെ സിബിഐ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. വൈറ്റിലയിലെ ഒരു വീട്ടില്‍വച്ചായിരുന്നു ഷൂട്ടിംഗ്. മാളവിക മേനോനെവച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് രഞ്ജിപണിക്കര്‍ കൂടി ജോയിന്‍ ചെയ്യും. സിബിഐ ക്യാമ്പില്‍നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വാര്‍ത്ത, ചാക്കോ വീണ്ടും എത്തുന്നുവെന്നതാണ്. സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം മുതല്‍ ഉണ്ടായിരുന്ന കഥാപാത്രങ്ങളിലൊന്നുകൂടിയാണ് ചാക്കോ. മുകേഷായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതോടുകൂടി സിബിഐ ടീമില്‍ മമ്മൂട്ടി ഉള്‍പ്പെടെ നാല് പേരുണ്ടാകും. രണ്ടുപേര്‍ ലേഡി ഓഫീസേഴ്‌സാണ്. ആശാശരത്താണ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

    Read More »
  • India

    കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി

    ന്യൂഡൽഹി: വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. എന്നാൽ ഈ ആവശ്യം സ്പീക്കർ തള്ളി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് എതിർപ്പുകൾക്കിടയിലും ബിൽ പാസാക്കിയത്. സഭ രണ്ടുമണി വരേക്കു പിരിഞ്ഞു. ബിൽ ഇന്നുതന്നെ രാജ്യസഭ പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും.

    Read More »
  • NEWS

    ഡ്രൈവര്‍മാരെ തേടി ഖത്തർ ടീം കേരളത്തില്‍

    ദോഹ: ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി സ്റ്റേഡിയത്തിലേയ്ക്കുള്ള ബസ്സില്‍ കയറിയാല്‍ അതില്‍ മിക്കവാറും വളയം പിടിക്കുന്നത് ഒരു മലയാളി ഡ്രൈവര്‍ ആയിരിക്കും. 2022 ലോക കപ്പിലേക്ക് ഡ്രൈവര്‍മാരായി 2000 മലയാളികളെയാണ് നിയമിക്കുന്നത്. ഫിഫ ലോക കപ്പിന് വേണ്ടി 3,000 ആഢംബര ബസ്സുകളാണ് ഖത്തര്‍ ഒരുക്കുന്നത്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇന്ത്യക്കാരായിരിക്കണം, അതില്‍ ഭൂരിഭാഗവും മലയാളികള്‍ വേണം തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തി. ജി.സി.സി അംഗീകൃത ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി നടത്തും. ഇന്ന് ടെസ്റ്റ് പൂര്‍ത്തിയാവും. ഖത്തർ ട്രാഫിക് ഉദ്യോഗസ്ഥര്‍, പോലിസ്, കേരള പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ്. ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ വളയം പിടിക്കുന്നതിന് മലയാളികള്‍ക്ക് നറുക്ക് വീഴാന്‍ കാരണം. മിക്കവര്‍ക്കും മിഡില്‍ ഈസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നതും മറ്റൊരു ആകര്‍ഷണമാണ്.അങ്കമാലി അഡ്‌ലുക്‌സ് ഗ്രൗണ്ടിലാണ് ട്രാഫിക്, ഇംഗ്ലീഷ് പരിജ്ഞാന പരിശോധന…

    Read More »
  • Kerala

    5 വീടുകളില്‍ മോഷണശ്രമം, ഭിത്തിയില്‍ ചുണ്ണാമ്പ് കൊണ്ട് അടയാളം; ‘കുറുവ’ ഭീതിയില്‍ കോട്ടയം

    കോട്ടയം: അതിരമ്പുഴയില്‍ കുപ്രസിദ്ധരായ കുറുവ സംഘത്തില്‍പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍വച്ചാണ് പരിശോധന. പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം നല്‍കി. ഞായാറാഴ്ച പള്ളികളില്‍ കുര്‍ബാനയ്ക്കിടയില്‍ വൈദികര്‍ മോഷ്ടാക്കള സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മോഷണശ്രമം നടന്ന അഞ്ചാം വാര്‍ഡില്‍ നീര്‍മലക്കുന്നേല്‍ മുജീബിന്റെ വീടിന്റെ ഭിത്തിയില്‍ പ്രത്യേക അടയാളം കണ്ടെത്തി. ചുണ്ണാമ്പ് പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവരെന്ന വ്യാജേനയാണ് ഇവര്‍ ചുറ്റിക്കറങ്ങുന്നത്. നാടോടി സ്ത്രീകളോമറ്റോ പകല്‍സമയം വീടും പരിസരവും നിരീക്ഷിച്ചശേഷം അടയാളം പതിച്ചതാകാമെന്ന് കരുതുന്നു. മുജീബിന്റെ വീട്ടില്‍ പകല്‍സമയം ആളുണ്ടാകാറില്ല. തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തില്‍നിന്ന് കുറുവസംഘം അതിരമ്പുഴയില്‍ എത്തിയെന്ന വാര്‍ത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ രാത്രിയില്‍ ബൈക്കിലും നടന്നും പട്രോളിങ് നടത്തി. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും ജാഗ്രത തുടരുന്നു. അതേസമയം, ഞായറാഴ്ച രാവിലെ അതിരമ്പുഴയില്‍ സംശയാസ്പദമായ…

    Read More »
  • Kerala

    അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

    തലശേരി: അറയ്‌ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്കാരം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്‌. 39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറയ്‌ക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ അധികാരമേറ്റത്‌.

    Read More »
  • Lead News

    ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ: യു.എ.ഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം

    അബുദാബി: യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്മെന്റ് നിയമം പരിഷ്‌കരിച്ചു. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ടാണ് നിയമം പരിഷ്‌കരിച്ചത്. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമപരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. 2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും. അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടി വരും. അതില്‍ ലിംഗഭേദമില്ല. കുറ്റകൃത്യ വേളയില്‍ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കില്‍ അഞ്ചു മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. സാമ്പത്തിക, നിക്ഷേപ, വാണിജ്യ, മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താനുമാണ് പരിഷ്‌കാരങ്ങളെന്ന് യു.എ.ഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

    Read More »
  • Kerala

    അലർജിക്ക് കുത്തിവെയ്‌പ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം തുടങ്ങി, ഡോക്ടറെ ചോദ്യം ചെയ്തു

    മലപ്പുറം: അലര്‍ജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്‌ന (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 25ന് വൈകിട്ട് നാലോടെയാണ് കഴുത്തിലും കയ്യിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍നിന്ന് അലര്‍ജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നല്‍കി. കുത്തിവയ്‌പെടുത്ത് 10 മിനിറ്റിനുള്ളില്‍ അബോധാവസ്ഥയിലായ ഹസ്‌നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്‌നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. 3 മാസം മുന്‍പ് കോവിഡ് ബാധിച്ച ഹസ്‌ന 24ന് ആണ് ആദ്യഡോസ് വാക്‌സീന്‍ എടുത്തത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാസപരിശോധനാ റിപ്പോര്‍ട്ടടക്കം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

    Read More »
Back to top button
error: