KeralaLead NewsNEWS

അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

തലശേരി: അറയ്‌ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്കാരം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌.

മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്‌. 39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറയ്‌ക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ അധികാരമേറ്റത്‌.

Back to top button
error: