Month: November 2021
-
Kerala
സംസ്ഥാനത്ത് ഇന്ന് 3,382 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3,382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,786 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,52,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4700 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 245 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 44,487 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
Read More » -
Kerala
12 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി: 12 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കൃഷി നിയമങ്ങള്‍, പെഗസസ് എന്നീ വിഷയങ്ങളില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്. ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, സിപിഎമ്മിന്റെ എളമരം കരീം എന്നിവരും ആറ് കോണ്‍ഗ്രസ് എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്. മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. പെഗസസ് വിവാദവും കര്‍ഷക പ്രതിഷേധവും അടക്കം നിര്‍ണായക വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതിരുന്നതു കൊണ്ടാണ് പ്രതിഷേധിച്ചതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ വിശദീകരണം.
Read More » -
Kerala
ഉപതിരഞ്ഞെടുപ്പ് ജയിച്ച് എൽഡിഎഫ്; ജോസ് കെ.മാണി രാജ്യസഭയിലേക്ക്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി വിജയിച്ചു. ആകെ വോട്ടു ചെയ്തത് 137 വോട്ടുകളാണ്. എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന് 40 വോട്ട്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി. എൽഡിഎഫിന്റെ ഒരു വോട്ടിനെച്ചൊല്ലി തർക്കം. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തിൽ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ പരാതി ഉയർത്തിയത്. തുടർന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു.
Read More » -
Lead News
ഒമിക്രോണ്‍ വ്യാപനം; അതിർത്തി തുറക്കാനുള്ള തീരുമാനം മാറ്റി ഓസ്ട്രേലിയ
സിഡ്‌നി: ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ രാജ്യാന്തര അതിര്‍ത്തികള്‍ തീരുമാനം വീണ്ടും മാറ്റിവച്ച് ഓസ്‌ട്രേലിയ. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാനാകില്ലെന്നും രണ്ടാഴ്ചയെങ്കിലും ഇനിയും വൈകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കു ശേഷം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദത്തില്‍ ആശങ്കകള്‍ ഉയര്‍ന്നതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 20 മാസമായി ഓസ്‌ട്രേലിയന്‍ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്കു സ്വീകരിക്കുന്നില്ല. ഇതേ തുടര്‍ന്നു രാജ്യത്ത് തൊഴിലാളി ക്ഷാമവും വിനോദ സഞ്ചാര മേഖലയില്‍ പ്രശ്‌നങ്ങളുമുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തര തീരുമാനമെന്നും ഇതു താല്‍ക്കാലികം മാത്രമാണെന്നും മോറിസന്‍ പ്രതികരിച്ചു.
Read More » -
Kerala
സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി
സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ അഭിപ്രായം. സമ്പാദ്യത്തെക്കുറിച്ചുള്ള വലിയ ചിന്ത കേരളീയ സമൂഹത്തിന്റെ പ്രത്യേകതയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുമൂലം ജീവിക്കാൻ മറന്നുപോയ ചിലരുണ്ട്. മക്കൾ വളരുന്നതുകൊണ്ടു മക്കൾക്കുവേണ്ടി രക്ഷിതാക്കൾ സമ്പാദിക്കുന്നു. ഇത് ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. കുട്ടികൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ അവരുടേതായ മാർഗങ്ങളിലൂടെ ജീവതത്തിനായുള്ള കാര്യങ്ങൾ കണ്ടെത്തുന്നതാണു മറ്റു പല സ്ഥലങ്ങളിലുമുള്ളത്. അച്ഛനും അമ്മയും സമ്പാദിച്ചതിന്റെ ഭാഗമായിട്ടല്ല അവിടെ കുട്ടികൾ കാര്യങ്ങൾ ചെയ്യുന്നത്. കാലം മാറുമ്പോഴും നാം പഴയ ധാരണയിൽത്തന്നെയാണ്. കുട്ടികളിൽ അമിതമായ സമ്പാദ്യബോധം ഉണ്ടാക്കാൻ പാടില്ല. സമൂഹത്തിനു വേണ്ടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണു വേണ്ടത്. അടുത്തുള്ള ഒരു കുട്ടി വിഷമിക്കുന്നുണ്ടെങ്കിൽ തന്റെ കൈയിലുള്ള പണം നൽകി സഹായിക്കേണ്ടതു കടമയാണെന്ന ധാരണ കുട്ടികളിൽ സൃഷ്ടിക്കാൻ…
Read More » -
Kerala
സംസ്ഥാനത്ത് ഡിസംബര്‍ 3 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
ഡിസംബര്‍ മൂന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. – ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കുകയും ചെയ്യരുത്. -ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. – ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, കുട്ടികള്‍ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത്…
Read More » -
Kerala
ഒമിക്രോണ്‍ വകഭേദം ; ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്നും എന്നാല്‍ എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ആ.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. ഇതിന് ഒമിക്രോണ്‍ എന്ന് പേരും നല്‍കി. അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. ഒമിക്രോണ്‍ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.
Read More » -
Kerala
വിവാഹിതയാകാനൊരുങ്ങി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്; വരൻ ബ്ലോക്ക് പഞ്ചായത്തംഗം
കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി (22) വിവാഹിതയാകുന്നു. വരന്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബിയാണ്. ഡിസംബര്‍ 26 ന് വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹം. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനായ വര്‍ഗീസ് ബേബി സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായത്തിലാണ് രേഷ്മ പഞ്ചായത്തംഗമാകുന്നത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ ഘടകത്തിലും പ്രവര്‍ത്തിക്കുന്നു.
Read More » -
Kerala
ഒമിക്രോണ്‍; ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീൻ. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ 5 ശതമാനം ആളുകളെ റാൻഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
Read More » -
Movie
നടി അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി
നടി അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.
Read More »