KeralaLead NewsNEWS

സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ വിധിക്കെതിരേ കേന്ദ്രം സുപ്രീംകോടതിയില്‍

സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷമാണ് സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സ്വര്‍ണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതല്‍ തടങ്കല്‍ കോടതികള്‍ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

Signature-ad

സ്വര്‍ണക്കടത്തുകേസില്‍ കേസില്‍ ജാമ്യം ലഭിച്ച് സ്വപ്ന സുരേഷ് ഈ മാസം ആറിന് ആണ് ജയില്‍ മോചിതയായത്. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിലില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് സ്വപ്‌നയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം ജില്ല വിട്ടു പോകാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്.

Back to top button
error: