IndiaLead NewsNEWS

കോവാക്സീന് 50 ശതമാനം ഫലപ്രാപ്തി മാത്രം: ലാൻസെറ്റ് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്‌സീന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കോവാക്‌സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അന്തിമ പഠനം പൂര്‍ത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന് കണ്ടെത്തിയത്. ഈ മാസം തുടക്കത്തില്‍ വാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി.

Back to top button
error: