KeralaLead NewsNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇന്നലെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്.

ഇതോടെ കുടുംബം പൊലീസിനെ ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ രാത്രി 9.40 ഓടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Back to top button
error: