വരുണ്‍ ധവാനും കൃതി സനോണും ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘ബേദിയ’ റിലീസ് വൈകുമെന്ന് അണിയറപ്രവര്‍ത്തകര്‍. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രം 2022 ഏപ്രില്‍ 14നായിരുന്നു ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. വിഷ്വല്‍ എഫക്ട്‌സിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ആവശ്യമായതിനാലാണ് റിലീസ് വൈകുന്നത്.
1917, ലൈന്‍ കിംഗ്, ഹാരി പോട്ടര്‍, ജസ്റ്റിസ് ലീഗ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ എംപിസി എന്ന കമ്പനിയാണ് ആണ് ചിത്രത്തിന്റ വിഷ്വല്‍ എഫക്ട്‌സിന് പിന്നില്‍. അടുത്തകൊല്ലം അവസാനത്തോടുകൂടി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. അരുണാചല്‍പ്രദേശിലും അവിടെയുള്ള കാടുകളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
വരുണ്‍ ധവന്‍ ചിത്രം ജഗ് ജഗ്ഗ് ജിയോ അടുത്തകൊല്ലം റിലീസിന് ഒരുങ്ങുകയാണ്. അക്ഷയ് കുമാര്‍ നായകനായ ബച്ചന്‍ പണ്ടേയ്, പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന അദിപുരുഷ് എന്നിവയാണ് 2022ല്‍ പുറത്തിറങ്ങാനുള്ള കൃതി സനോണിന്റെ ചിത്രങ്ങള്‍.