LIFEMovie

ബാബു ആന്റണി കത്തനാരാകുന്ന കടമറ്റത്ത് കത്തനാർ,പൂജയും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു

 

എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

ബാനർ – എ വി പ്രൊഡക്ഷൻസ്, സംവിധാനം – ടി എസ് സുരേഷ്ബാബു, നിർമ്മാണം – എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം – യു കെ സെന്തിൽകുമാർ , രചന – ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ , എഡിറ്റിംഗ് – കപിൽ കൃഷ്ണ.

Back to top button
error: