KeralaLead NewsNEWS

കരിപ്പൂരിൽ 5 യാത്രക്കാരിൽ നിന്നായി 3.71 കോടി വിലവരുന്ന സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 5 യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി.
3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.

കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നാണ് 1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: