Lead NewsMovieNEWS

ജെ.സി ഡാനിയേൽ പുരസ്കാരം; ജയസൂര്യ മികച്ച നടൻ, നടി നവ്യ നായർ

2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യയാണ് (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ). രണ്ട് ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം – എന്നിവർ), മധു നീലകണ്ഠനാണ് മികച്ച ഛായാ​ഗ്രാഹകൻ (ചിത്രം – സണ്ണി).

മറ്റ് പുരസ്കാരങ്ങൾ

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ, ചിത്രം – താഹിറ മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ്, ചിത്രം – സണ്ണി മികച്ച സം​ഗീത സംവിധായകൻ – ​ഗോപി സുന്ദർ, ചിത്രം – ഒരുത്തീ മികച്ച പശ്ചാത്തലസം​ഗീതം – എം.ജയചന്ദ്രൻ, ചിത്രം – സൂഫിയും സുജാതയും മികച്ച ​ഗായകൻ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം മികച്ച ​ഗായിക – സിതാര ബാലകൃഷ്ണൻ, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം മികച്ച ​ഗാനരചയിതാവ് – അൻവർ അലി, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി മികച്ച സൗണ്ട് ഡിസൈൻ – രം​ഗനാഥ് രവി, ചിത്രം – വർത്തമാനം മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ മികച്ച പുതുമുഖ നായകൻ – അക്ഷയ്, ചിത്രം – ദിശ മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി

Back to top button
error: