പാലക്കീഴ് നാരായണൻ അന്തരിച്ചു. ഗ്രന്ഥാലോകം മുൻ പത്രാധിപരും സ്റ്റേറ്റ് ലൈബ്രറി കൗൻസിൽ സ്‌റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പി.എൻ. പണിക്കർ പുരസ്‌കാരം,
ഐ.വി. ദാസ് പുരസ്‌കാരം, സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.
1940-ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ച പാലക്കീഴ് നാരായണൻ ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി ഒപ്പം എം.എ. ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. കോളേജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു.