KeralaLead NewsNEWS

അയൽവാസിയുടെ ക്രൂരമർദ്ദനം; പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആലപ്പുഴ: അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസി ശാരങ്ങധരനെതിരെ പരാതി നല്‍കി.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ശാരങ്ങധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ങധരന്‍ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു. കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. ശാരങ്ങധരന്‍ കുട്ടിയെ ദേഹമാസകലം മര്‍ദ്ദിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമര്‍ദ്ദനമാണ് ശാരങ്ങധരന്‍ നടത്തിയതെന്നും അരുണിന്റെ അച്ഛന്‍ പറയുന്നു.

Signature-ad

കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ്. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

Back to top button
error: