Month: October 2021
-
NEWS
8 മെഡിക്കല്‍ കോളേജുകളില്‍ ഇ ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന വിവിധ ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. അതില്‍ 100 എണ്ണം ഈ സര്‍ക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശേഷിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ 300 എണ്ണത്തില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുകയാണ് ഇ ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ചികിത്സ, റിസര്‍ച്ച്, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു. കൂടാതെ രോഗിയുടെ രോഗ വിവരങ്ങള്‍ മനസിലാക്കല്‍, വിവര വിനിമയം, പ്രാഥമിക,…
Read More » -
NEWS
അഡ്വ .AA റഹിം DYFI ദേശീയ പ്രസിഡന്റ്
DYFI അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ എ എ റഹിമിനെ തെരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം നിലവിലുള്ള പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതിനെ തുടർന്നാണിത്. നിലവിൽ DYFI കേരള സംസ്ഥാന സെക്രട്ടറിയാണ് റഹിം. SFI യുടെ ദേശീയ, സംസ്ഥാന ഭാരവാഹിയായിരുന്നു. CPM ജില്ലാ കമ്മിറ്റിയംഗമാണ്. നിരവധി വിദ്യാർഥി , യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. സർവ്വകലാശാലാ യൂണിയൻ ഭാരവാഹി സെനറ്റ്, സിൻഡിക്കറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു
Read More » -
NEWS
പെൺകുട്ടിയെ നഗ്നത പ്രദർശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: ചെറായിയിൽ പതിനാലു വയസുകാരി പെൺകുട്ടിയെ നഗ്നത പ്രദർശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കാവാലംകുഴി ആന്റണി (44) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ പള്ളിപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ട് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
Read More » -
NEWS
കേരളത്തിൽ നിന്ന് അസം, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി സർവീസ് നടത്തുന്നത് നൂറോളം ബസ്സുകൾ
പെരുമ്പാവൂർ ടു ഗുവാഹത്തി: അതിഥി തൊഴിലാളികൾ കൂടുതലായുള്ള കേരളത്തിലെ പെരുമ്പാവൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിലെ ഡോംകാൽ, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന ബസ് സർവീസുകളുണ്ട് മൂന്നോ നാലോ ദിവസം നീളുന്ന ബസ് യാത്രയെക്കുറിച്ച് മുമ്പ് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ നിന്ന് പ്രതിദിനം നൂറോളം ബസുകളാണ് അസം, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നത്. കോവിഡ് ലോക്ക്ഡൗണോടെ കേരളത്തിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിൽ എത്തിക്കാൻ വേണ്ടിയാണ് ആദ്യം ടൂറിസ്റ്റ് ബസുകൾ ഓടിത്തുടങ്ങിയത്. ട്രെയിൻ സർവീസുകൾ നിലച്ചതായിരുന്നു കാരണം. പിന്നീട് ലോക്ഡൗൺ പിൻവലിക്കുകയും ട്രെയിനുകളൊക്കെ ഓടിത്തുടങ്ങുകയും ചെയ്തുവെങ്കിലും ഈ സർവീസുകൾ മാത്രം നിലശ്ചില്ല. ഇന്നും അനസ്യൂതം തുടരുന്നു. പെരുമ്പാവൂർ ഉൾപ്പടെ അതിഥി തൊഴിലാളികൾ കൂടുതലായുള്ള കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് ഇത്തരത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി സർവീസ് നടത്തുത്. പശ്ചിമ…
Read More » -
NEWS
ഹരിയാനയില്‍ മൂന്ന് കര്‍ഷക സ്ത്രീകള്‍ ട്രക്കിടിച്ച് മരിച്ചു
സമരത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷ കാത്ത് ഒരു ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ഈ സമയം അതിവേഗത്തിലെത്തിയ ട്രക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ന്യൂഡല്‍ഹി: ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. സമരത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാനായി ഓട്ടോറിക്ഷ കാത്ത് ഒരു ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ഈ സമയം അമിത വേഗത്തിലെത്തിയ ട്രക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിയില്‍ വെച്ചുമാണ് മരിച്ചത്. അപകടം ഉണ്ടായ ഉടന്‍ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അപകടം സംബന്ധിച്ച് ചില സംശയങ്ങളുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. അടുത്തിടെയാണ് ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ സമരപന്തലിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ കാറിടിച്ച് കയറ്റി ഒമ്പത് പേരെ കൊലപ്പെടുത്തിയത്.
Read More » -
NEWS
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടി, രണ്ടാമത്തെ മുന്നറിയിപ്പും നൽകി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകീട്ട് ശക്തമായ മഴ പെയ്തിരുന്നു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്ന് വിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക.
Read More » -
NEWS
സിഗ്നലിൽ വച്ച് ടിപ്പർ ലോറികയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾ സിഗ്നൽ തെളിഞ്ഞതോടെ മുന്നോട്ടെടുക്കവേയാണ് അപകടം. ബസിന് വലതുവശത്തുകൂടി പോവുകയായിരുന്ന ബൈക്ക് യാത്രികനെ പിറകിൽ നിന്നുവന്ന ടിപ്പർ ഇടിച്ചിടുകയും പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. ബുധനാഴ്ച പകൽ മൂന്ന് മണിയോടെയാണ് അപകടം കണ്ണൂർ: കാൽടെക്സ് ജങ്ഷനിലെ സിഗ്നലിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ സിറ്റി വെത്തിലപ്പള്ളി സ്വദേശി കെ. വിശ്വംഭരനാണ് മരിച്ചത്. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സിഗ്നൽ തെളിഞ്ഞതോടെ മുന്നോട്ടെടുക്കവേയാണ് അപകടം. ബസിന് വലതുവശത്തുകൂടി പോവുകയായിരുന്ന ബൈക്ക് യാത്രികനെ പിറകിൽ നിന്നുവന്ന ടിപ്പർ ഇടിച്ചിടുകയും പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. ബുധനാഴ്ച പകൽ മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂർ ഫയർഫോഴ്സ് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് അൽപനേരം ഗതാഗതം മുടങ്ങി. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലൂടെയാണ് അപകടം വ്യക്തമായത്. ഒരുമാസം മുമ്പാണ് ഇതേസ്ഥലത്ത് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി ടാങ്കർ ലോറിയിടിച്ചു മരിച്ചിരുന്നു. കഴിഞ്ഞദിവസം താവക്കര റോഡിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ കാറിടിച്ച് മരിച്ചു. കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയാണ് മരിച്ച…
Read More » -
NEWS
അഫ്ഗാനിസ്ഥാനിൽ 439 അമേരിക്കർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെന്റഗണ്‍
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും 439 അമേരിക്കർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെന്റഗണ്‍. ഇവരിൽ 363 പേരുമായി അമേരിക്ക സന്പർക്കം പുലർത്തുന്നുണ്ടെന്നും സെനറ്റ് ഹിയറിംഗിനിടെ പെന്റഗണ്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ 363 അമേരിക്കക്കാരിൽ 243 പേർ രാജ്യം വിടാൻ ആഗ്രഹിക്കുന്നില്ല. 176 പേർ മാത്രമാണ് അഫ്ഗാൻ വിടാൻ തയാറുള്ളതെന്നും യുഎസ് പ്രതിരോധ അണ്ടർ സെക്രട്ടറി കോളിൻ കാഹുലിനെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് പൗരന്മാരെ ഒഴിപ്പിച്ചശേഷം ഓഗസ്റ്റ് 31 ന് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയിരുന്നു.
Read More » -
NEWS
ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.65 രൂപയും ഡീസലിന് 7.53രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 108.60 രൂപയും ഡീസലിന് 102.43 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയും ഡീസലിന് 104.30 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 108.82 രൂപയും 102.66 രൂപയുമാണ്.
Read More » -
NEWS
കൊക്കയാറിന് സഹായഹസ്തവുമായി കരിംകുന്നം സെന്റ് അഗസ്റ്റീൻസ് എസ് എസ് എൽ സി 1980ബാച്ചും
കൊക്കയാർ ഉരുളപൊട്ടലിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർ നിരവധിയാണ്. സംസ്ഥാനത്തു എമ്പാടു നിന്നും കൊക്കയാറിലേക്ക് സഹായം എത്തുന്നുണ്ട്.കരിംകുന്നം സെന്റ് അഗസ്റ്റീൻസ് എസ് എസ് എൽ സി 1980 ബാച്ചും കൊക്കയാറുകാർക്കു സഹായവുമായി എത്തി. കൊക്കയാറിലേക്കുള്ള സാധന സാമഗ്രികൾ ബാച്ചിന് വേണ്ടി ഏ പി റെജി അധികൃതർക്ക് കൈമാറി
Read More »