അച്യുതമേനോൻ ചെയ്ത ‘ആന മണ്ടത്തരം’ ജലബോംബായി ഇന്ന് കേരളത്തിൻ്റെ ഉറക്കം കെടുത്തുന്നു
ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ രാജ്യവുമായി 1886ല്‍ ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കി നൽകിയത് സി. അച്യുതമേനോനാണ്. 1970 മേയ് 29ന് പുതുക്കിയ സപ്ളിമെൻ്ററി കരാര്‍ നിലവില്‍ വന്നു…! കരാര്‍ പുതുക്കിയതോടൊപ്പം തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും കൂടാതെ വാര്‍ഷികപാട്ടം ഏക്കറിന് അഞ്ചു എന്നത് 30 രൂപയാക്കി ഉയര്‍ത്തുന്ന വ്യവസ്ഥകളും സപ്ളിമെൻററി കരാറിൽ ഉൾപ്പെടുത്തി
ഇന്ത്യ സ്വതന്ത്രമാവുകയും ബ്രിട്ടന്‍ ഇന്ത്യയില്‍നിന്ന് മടങ്ങുകയും ചെയ്തതോടെ, നാട്ടുരാജാക്കന്മാരുമായി ബ്രിട്ടന്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കി. 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്തിന് മുല്ലപ്പെരിയാര്‍ കരാറില്‍നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടുവാനുള്ള വഴിതുറന്നു. എന്നാല്‍ ഈ കരാര്‍ പുനഃസ്ഥാപിക്കാന്‍ 1958, 1960,1969 വര്‍ഷങ്ങളില്‍ തമിഴ്നാട് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 50 വര്‍ഷം മാത്രം കാലാവധിയുള്ള അണക്കെട്ട് ഒരുവിധത്തിലും സുരക്ഷിതമല്ല എന്നതായിരുന്നു മാറിമാറി വന്ന കേരളസര്‍ക്കാരുകള്‍ എല്ലാം 1969 വരെ ഈ കരാര്‍ പുതുക്കിനല്‍കാതിരുന്നതിന് കാരണം.
കമ്യൂണിസ്റ്റുകാരനായിരുന്ന സി. അച്യുതമേനോന്‍ രണ്ടാം പ്രാവശ്യവും കേരളത്തിന്‍റെ മുഖ്യമന്ത്രി ആയതോടെ
1886ല്‍ ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ രാജ്യവുമായി ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കി നൽകി. 1970 മേയ് 29ന് പുതുക്കിയ സപ്ളിമെൻ്ററി കരാര്‍ നിലവില്‍ വന്നു…! 1886-ലെ കരാര്‍ പുതുക്കി നല്‍കിയതോടൊപ്പം തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും കൂടാതെ വാര്‍ഷികപാട്ടം ഏക്കറിന് അഞ്ചു എന്നത് 30 രൂപയാക്കി ഉയര്‍ത്തുന്ന വ്യവസ്ഥകളും സപ്ളിമെൻററി കരാറിൽ ഉൾപ്പെടുത്തി. മുല്ലപ്പെരിയാറില്‍നിന്ന് മീന്‍പിടിക്കാം എന്ന തികച്ചും പരിഹാസ്യമായ ഒരു അവകാശവും കേരളത്തിനു ലഭിച്ചു.
കാലഹരണപ്പെട്ട് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു അണക്കെട്ടിന് 2885 വർഷം വരെ അംഗീകാരം നല്‍കിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഈ ‘നിഗൂഡമായ ആനമണ്ടത്തര’മാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് കേരളത്തിലെ ഓരോ വ്യക്തിക്കും തലക്കുമുകളില്‍ ജലബോംബായി ഉയര്‍ന്നു നില്‍ക്കാന്‍ കാരണമായത്.