NEWS

എരുമേലിയിൽ ഉരുൾപൊട്ടൽ, കനത്ത മഴ തുടരുന്നു

വനത്തിലുള്ളിലാണ്​ ഉരുൾപൊട്ടലുണ്ടായത്. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിൽ വെള്ളം കയറി. ആളപായമില്ല​. ഉരുള്‍പൊട്ടി, ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളിലും വെള്ളം കയറി

കോട്ടയം: എരുമേലി കണമലയ്ക്കു സമീപം ഏഞ്ചൽ വാലി ഭാഗത്ത് ഉരുള്‍പൊട്ടൽ. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് സംഭവം. വനത്തിലുള്ളിലാണ്​ ഉരുൾപൊട്ടലുണ്ടായത്. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിൽ വെള്ളം കയറി. ആളപായമില്ല. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്​. ഉരുള്‍പൊട്ടി, ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്​.

അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്​. വൈകുന്നേരത്തോടെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു.
കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Back to top button
error: