NEWS

മൈത്രിയിൽ ഒന്നിച്ചഭിനയിച്ചു. ചെറിയ പ്രായം മുതല്‍ അടുത്തറിയാം’, പുനീതിനെ അനുസ്മരിച്ച് മോഹൻലാൽ

അപ്പു എന്ന് ആരാധകർ സ്നേഹവാത്സല്യങ്ങളോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നട ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പുനീത്
കര്‍ണാടക ജനതയ്ക്ക് നിരവധി സഹായങ്ങളാണ് നല്‍കിയിരുന്നത്.
26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം… അദ്ദേഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയാണ് 

കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍.
“ഒരുപാട് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ് പുനീത്. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഷോക്കിങ് ആണ്. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാർത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല…” മോഹന്‍ലാല്‍ പറഞ്ഞു.

പുനീത് കേരളത്തിൽ ശ്രദ്ധേയനാകുന്നത് മോഹൻലാലുമായി ഒന്നിച്ചഭിനയിച്ച ശേഷമാണ്. മോഹൻലാൽ അഭിനയിച്ച കന്നട ചിത്രം ‘മൈത്രി’യിൽ പുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായത്.

ജിമ്മില്‍ വ്യായാമം ചെയ്യവേ ഇന്നലെ രാവിലെയാണ് പുനീതിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ബെംഗളൂവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. 46 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.

നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് ആരാധകർ സ്നേഹവാത്സല്യങ്ങളോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നട ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് രാജ്കുമാർ.
കര്‍ണാടക ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്.
26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ പരിചരിക്കുകയും ചെയ്തിരുന്നു.

കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കി. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനീത് പണം നല്‍കി. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെച്ചിരുന്നു

പുനീതിന്റെ കണ്ണുകൾ ഇനിയും ലോകം കാണും. പുനീതിന്റെ ആ​ഗ്രഹപ്രകാരം തന്നെയാണ് അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്നത്.

താരജാഡകളില്ലാത്ത താരമായിരുന്നു പുനീത്. അശരണരെ ചേർത്തുപിടിച്ച താരം. നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് മുതൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് പുനീത്.

വെറും 46-ാം വയസ്സിലാണ് പുനീത് രാജ്കുമാറിനെ മരണം കവർന്നെടുത്തത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനും ഏകദേശം 46 വയസ്സോളം പ്രായംവരും. മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോഡാണ് പുനീതിന് സ്വന്തമായിരുന്നത്. വെറും ആറ് മാസം മാത്രമുള്ളപ്പോഴാണ് പിതാവ് രാജ്കുമാറിന്റെ ‘പ്രേമദ കനികെ’ എന്ന ചിത്രത്തിൽ കുഞ്ഞു പൂനീത് മുഖം കാണിച്ചത്. 1976 ലാണ് ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് 1977 ൽ സദാനി അപാന, 1978ൽ തായികേ താക്ക മാഗ, 1980 ൽ വസന്ത ഗീത… അങ്ങനെ ബാല്യകാലത്തുടനീളം ഇടവേളകളില്ലാതെ പുനീത് സിനിമയിലെത്തി.

‘യുവരത്ന’ എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Back to top button
error: