NEWS

ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍

ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍. ഗോവ രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുക ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നതിനിടെയാണ് ലിയാണ്ടര്‍ പേസിന്റെ കടന്ന് വരവ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഗോവ സന്ദര്‍ശനത്തിനിടെയാണ് ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ പ്രവേശിക്കുന്നത്.

പേസിന്റെ കടന്ന് വരവ് മമത ബാനര്‍ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ഇളയ സഹോദരന്‍ എന്നായിരുന്നു മമത ലിയാണ്ടര്‍ പേസിനെ വിശേഷിപ്പിച്ചത്.

മമത ബാനര്‍ജിയുടെ ഗോവ സന്ദര്‍ശനത്തിനിടെ തൃണമൂലില്‍ ചേരുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് ലിയാണ്ടര്‍ പേസ്. നേരത്തെ പ്രശസ്ത സിനിമ താരം നഫീസ അലി, ആക്ടിവിസ്റ്റ് മൃണാളിനി ദേശ്പ്രഭു എന്നിവരും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു.

Back to top button
error: