NEWS

11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് 11 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ

കേസിനാസ്പദമായ സംഭവം നടന്നത് 2015ലാണ്. പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ പൂർത്തിയായത് 2021 ൽ. സബ്ബ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്

വിദ്യാഥിനിയായ 11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വർഷം തടവും 80,000 പിഴയടക്കാനും ശിക്ഷ. ഒറ്റപ്പാലം പാറക്കൽ ശശിധരനെ (37)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2015ലാണ്.
പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ പൂർത്തിയായത് 2021 ൽ. പഴയന്നൂർ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പോക്സോ നിയമം 10, ഒമ്പത് വകുപ്പുകൾ പ്രകാരം ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 എ (ഐ) പ്രകാരം മൂന്ന് വർഷവും 20000 രൂപ പിഴയും 354 എ(നാല്) പ്രകാരം ഒരു വർഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്.
പിഴയടക്കാത്ത പക്ഷം എട്ട് മാസം കൂടുതലായി തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക അടക്കുന്ന പക്ഷം ഇരയായ പെൺകുട്ടിക്ക് നൽകാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഒമ്പത് രേഖകള്‍ ഹാജരാക്കുകയും, ഏഴ് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: