Month: October 2021
-
NEWS
മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തിയെന്ന് ആർ.എസ്.എസ്
“വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. മോദി മറ്റ് രാഷ്ട്രത്തലവന്മാരെ കാണുന്നതും രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തുന്നതും സന്തോഷകരം തന്നെ…” ബംഗളൂരു: പോപ്പ് ഫ്രാൻസിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തിയെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ”ഭരണകൂടത്തിന്‍റെ തലവൻ ആരെയെങ്കിലും കാണുന്നതിൽ ഈ ലോകത്ത് എന്താണ് തെറ്റായുള്ളത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. മോദി മറ്റ് രാഷ്ട്രത്തലവന്മാരെ കാണുന്നതും രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തുന്നതും സന്തോഷമുളവാക്കുന്ന കാര്യമാണ്…” അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിന് ബംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം. 16ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദർശിച്ചത്. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സന്തോഷപൂർവ്വം…
Read More » -
NEWS
കാറും കള്ളനും അരമണിക്കൂറിനുള്ളിൽ കുടുങ്ങി, ചെങ്ങന്നൂർ പൊലീസിന് അഭിമാന നേട്ടം
ബേക്കറിയിൽ സാധനം കൊടുക്കാൻ വേണ്ടി ഉടമ കാറിൽ നിന്നിറങ്ങിയ തക്കംനോക്കിയാണ് മോഷ്ടാവ് കാറുമായി കടന്നുകളഞ്ഞത്. കീ കാറിൽ തന്നെ സൂക്ഷിച്ചിരുന്നത് മോഷ്ടാവിന് കൂടുതൽ സൗകര്യപ്രദമായി. വിവരമറിഞ്ഞെത്തിയ ചെങ്ങന്നൂർ പോലീസ് അര മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു ആലപ്പുഴ: പട്ടാപ്പകൽ ചെങ്ങന്നൂർ നഗരത്തിൽ നിന്നും കാർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ വെറും 30 മിനിറ്റ് കൊണ്ട് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് മുടിക്കൽ ചെറുവേലിക്കുന്ന് കല്ലെത്തു പറമ്പിൽ ജെ. സി എന്ന് വിളിക്കുന്ന ശ്രീക്കുട്ടൻ( 24) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയാണ് സംഭവം. ചെങ്ങന്നൂർ, എം സി റോഡിൽ ഐടിഐ ജംഗ്ഷൻ, റോയൽ ബേക്കറിയുടെ മുമ്പിൽ വച്ചാണ് സംഭവം നടന്നത്. ബേക്കറിയുടെ മുമ്പിൽ കിടന്ന, ഒറ്റപ്പാലം പത്താംകുളം കാരുകുളം വീട്ടിൽ അൻഷാബിന്റെ ഉടമസ്ഥതയിലുള്ള KL 51 B 9308 മാരുതി ആൾട്ടോ കാറാണ് മോഷണം പോയത്. ബേക്കറിയിൽ സാധനം കൊടുക്കാൻ വേണ്ടി അൻഷാബ കാറിൽ നിന്നിറങ്ങിയ തക്കംനോക്കിയാണ് മോഷ്ടാവ്…
Read More » -
NEWS
സംസ്ഥാനത്ത് നവംബർ 4 വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ നാല് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നു നാലു ദിവസങ്ങളിൽ പടിഞ്ഞാറൻ ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More » -
LIFE
ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ ‘വോയ്സ് ഓഫ് സത്യനാഥൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് മെഗാസ്റ്റാർ
ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങളാണ് പോസ്റ്റർ പങ്കു വെച്ചത്. ദിലീപും ജോജു ജോർജും വളരെ സന്തോഷത്തിൽ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. തീർത്തും ഈ കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അലൻസിയർ ലോപ്പസ്, സിദ്ദിക്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ,എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ…
Read More » -
NEWS
സിനിമ നടി പ്രിയങ്കയെ കുറ്റവിമുക്തയാക്കി, ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് നടി കാവേരിയാണ് പ്രിയങ്കക്കെതിരെ പരാതിയി നൽകിയത്
മാധ്യമങ്ങളിലുടെ ഈ കേസിനെ സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതോടെ പ്രിയങ്കയെ പൊതു സമൂഹത്തിൽ നിന്നു വരെ അകറ്റി നിർത്തിയ അവസ്ഥ ഉണ്ടായി. അത് വലിയ പ്രതിസന്ധിയിലേക്കാണ് പ്രിയങ്കയെ നയിച്ചത്. പിന്നീട് പ്രിയങ്ക നടത്തിയ നിയമയുദ്ധം ആണ് ഇപ്പോൾ വിജയത്തിലെത്തിയത് തിരുവല്ല: ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ സിനിമ നടി പ്രിയങ്കയെ വെറുതെ വിട്ട് ഉത്തരവായി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്. 2004 ൽ സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ സിനിമ നടി പ്രിയങ്ക ശ്രമിച്ചു എന്നാണ് പരാതി. ഈ കേസാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രതിയെ നിരുപാധികം വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ: അഭിലാഷ് അനന്തഗോപനാണ് ഹാജരായത്. ഈ കേസ് മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെ പ്രിയങ്കയെ സിനിമാ മേഖലയിൽ നിന്നും അകറ്റി നിർത്തിയ…
Read More » -
NEWS
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സ്വർണമാണ് എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read More » -
NEWS
കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകിയെയും കാമുകനെയും പൊലീസ് പൊക്കി
വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. ഭർത്താവും പതിമൂന്നും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുടെ മാതാവാണ് സുധീന, പ്രണയബന്ധരായ ഇരുവരും ഒരുനാൾ കുടുംബവും കുട്ടികളേയും ഉപേക്ഷിച്ച് ഒളിച്ചോടി… കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ പിതാവുമാണ് ജിതിന്‍. പതിമൂന്നും ഒമ്പതും വയസുള്ള കുട്ടികളുടെ മാതാവാണ് സുധീന. സുധിനയുടെ ഭര്‍ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസാണ് ഇരുവരെയും ശനിയാഴ്ച്ച കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ഇന്ദിരാഗാന്ധി ഓർമ്മയായിട്ട് ഇന്ന് 37വർഷം
മികച്ച ഭരണാധികാരി എന്ന നിലയിൽ തിളങ്ങിയ ഇന്ദിരാഗാന്ധി രാജ്യസഭാംഗമായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയും ഭാരതരത്‌ന ലഭിച്ച ആദ്യ വനിതയുമാണ് ലോകംകണ്ട പ്രഗത്ഭമതിയായ വനിതാ ഭരണാധികാരിയും ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി ഓർമ്മയായിട്ട് ഇന്ന് 37വർഷം. 1917 നവംബർ 19 നു തുടങ്ങിയ ജീവിതം 67 വർഷങ്ങൾക്കു ശേഷം സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ തന്റെ സുരക്ഷാ സേനയിലുള്ള ഉദ്യോഗസ്ഥരുടെ കൈകളാൽ അവസാനിച്ചത് 1984 ഒക്ടോബർ 31 രാവിലെ ഒമ്പതരയ്ക്ക്. ബിയാന്ത് സിംഗ്, സത്വന്ത് സിംഗ് എന്നിവരായിരുന്നു ഘാതകർ. മികച്ച ഭരണാധികാരി എന്ന നിലയിൽ തിളങ്ങിയ ഇന്ദിരാഗാന്ധി രാജ്യസഭാംഗമായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയും ഭാരതരത്‌ന ലഭിച്ച ആദ്യ വനിതയുമാണ്. ലോകം കണ്ട ഏറ്റവും പ്രഗത്ഭമതിയായ ഒരു വനിതാ ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധി. (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹൃ) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ…
Read More » -
NEWS
ചോദിക്കാനും പറയാനും ആരുമില്ല, ഇന്ധനവില ദിനം പ്രതി കുതിച്ചുയരുന്നു; ജീവിതം വഴിമുട്ടി ജനം
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92 പൈസയും ഡീസലിന് 8.95 പൈസയും വർദ്ധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വാണം പോലെ കുതിച്ചയരുകയാണ്. കൊച്ചി: കോവിഡ് പ്രതിസന്ധി മൂലം ജനങ്ങൾ നട്ടം തിരിയുന്നതിനിയിൽ പതിവുപോലെ ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92, ഡീസലിന് 8.95 എന്ന നിലയിലാണ് ഇന്ന് ഇന്ധന വില കൂടിയത്. പ്രധാന നഗരങ്ങളിലെ ഇന്ധനവില തിരുവനന്തപുരം പെട്രോൾ: 111.55 രൂപ ഡീസൽ: 105. 32 കോട്ടയം പെട്രോൾ: 109.96 ഡീസൽ: 103. 83 കൊച്ചി പെട്രോൾ: 109.48 ഡീസൽ: 103.38 കോഴിക്കോട് പെട്രോൾ: 109.78 ഡീസൽ: 103.68
Read More » -
NEWS
ചോദിക്കാനും പറയാനും ആരുമില്ല, ഇന്ധനവില ഇന്നും കുതിച്ചു കയറി; പൊറുതിമുട്ടി ജനം
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 പൈസയും കൂട്ടി. കോവിഡ് പ്രതിസന്ധി മൂലം ജനങ്ങൾ നട്ടം തിരിയുന്നതിനിയിൽ പതിവുപോലെ ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 പൈസയും വർധിപ്പിച്ചു. പ്രധാന നഗരങ്ങളിലെ ഇന്ധനവില തിരുവനന്തപുരം പെട്രോൾ: 111.55 രൂപ ഡീസൽ: 105. 32 കോട്ടയം പെട്രോൾ: 109.96 ഡീസൽ: 103. 83 കൊച്ചി പെട്രോൾ: 109.48 ഡീസൽ: 103.38 കോഴിക്കോട് പെട്രോൾ: 109.78 ഡീസൽ: 103.68
Read More »