സൂര്യകാന്തി പാടങ്ങൾ കാന്തി ചൊരിയുന്ന ഹുബ്ലിയിലേയ്ക്കൊരു യാത്ര
ഹംപിയിലേക്കുള്ള സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ഹുബള്ളിയിലേക്കുള്ള യാത്ര അതിമനോഹരമാണ്. വെയിൽ പൂക്കൾ കൊഴിഞ്ഞ് വീഴുന്ന വീഥിയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ തണലിലൂടെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പാടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര. കൂടാതെ ജയിന ക്ഷേത്രം, ന്രപദുങ്ങ ബേട്ട, ലേക്ക്, മുസ്ലീങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ദർഗ ശരീഫ് ഇവയെല്ലാം ഹുബ്ബള്ളി നഗരത്തിന്റെ മനോഹാരിത കൂട്ടുന്നു
കർണ്ണാടകയിലെ ധാർവാഡ് ജില്ലയിലാണ് ഹുബ്ലി. ദക്ഷിണ-പശ്ചിമ റെയിൽവേയുടെ ആസ്ഥാനം കൂടിയായ ഹുബ്ലി ഇന്നറിയപ്പെടുന്നത് ഹുബ്ബള്ളി എന്നാണ്.
ബംഗലൂരുവിനും മൈസൂരുവിനും മംഗലൂരുവിനും ശേഷം വന്ന മാറ്റം.
ഹൂബ്ലി, ധാർവാഡ് എന്നീ രണ്ടു പട്ടണങ്ങൾ ചേർന്നുള്ള ഒരു ട്വിൻ സിറ്റിയാണ് ഹൂബ്ലി. ധാർവാഡ് തികച്ചും ഒരു ഇൻഡസ്ട്രിയൽ ഏരിയായും ഹുബ്ലി ഒരു വിദ്യാഭ്യാസ, കാർഷിക നഗരവുമാണ്.
നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ സൂര്യകാന്തി, കടല, ചോളം മുളക് എന്നിവ ധാരാളമായി കൃഷി ചെയ്യുന്നു. ഇവിടുത്തെ ഗുണ്ടൽ മുളക് ലോക പ്രശസ്തമാണ്.
(കർണാടക സംസ്ഥാനത്തു തന്നെയുള്ള ചാമരാജനഗർ ജില്ലയിലെ ഒരു പട്ടണമായ ഗുണ്ടൽപേട്ടും ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ പോലുള്ള സ്ഥലങ്ങളും ഇതിന് പ്രശസ്തമാണ്)
ഹംപിയിലേക്കുള്ള സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ഹുബള്ളിയിലേക്കുള്ള യാത്ര അതിമനോഹരമാണ്. വെയിൽ പൂക്കൾ കൊഴിഞ്ഞ് വീഴുന്ന വീഥിയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ തണലിലൂടെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പാടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര.
കൂടാതെ ജയിന ക്ഷേത്രം, ന്രപദുങ്ങ ബേട്ട, ലേക്ക്, മുസ്ലീങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ദർഗ ശരീഫ് ഇവയെല്ലാം ഹുബ്ബള്ളി നഗരത്തിന്റെ മനോഹാരിത കൂട്ടുന്നു.
ചിത്രദുർഗ്, ഹംപി എന്നീ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ ഇവിടെ അടുത്തുതന്നെയാണ്. റെയിൽ, റോഡ്, വ്യോമ മാർഗം വഴി ഹുബ്ബള്ളി ബന്ധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും കാഴ്ചകൾ കാണണമെങ്കിൽ ഒന്നുകിൽ റോഡിലൂടെയോ അല്ലെങ്കിൽ ട്രെയിനിലോ യാത്ര ചെയ്യണം. ഹുബ്ബള്ളിയിൽ നിന്നും വാസ്കോ ഡ ഗാമ റെയിൽവേ റൂട്ടിലാണ് പ്രശസ്തമായ ദൂത് സാഗർ വെള്ളച്ചാട്ടം ഉള്ളത്.