തെയ്യം കലാകാരൻ കാഞ്ഞങ്ങാട് മാവുങ്കാലിലെ സൂരജ് പണിക്കർ വാഹനാപകടത്തിൽ മരിച്ചു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടം കണ്ടശേഷം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മാവുങ്കാൽ ഉദയം കുന്ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്നാണ് ആചാരം കൊണ്ട് പണിക്കർ സ്ഥാനം ഏറ്റെടുത്തത്. ഭൈരവൻ, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണു മൂർത്തി ഭൂതം തെയ്യം പെട്ടൻ തെയ്യം എന്നി തെയ്യങ്ങളുടെ നർത്തകനാണ്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് സമീപം സ്കൂട്ടിയിൽ നാഷണൽപർമിറ്റ് ലോറിയിടിച്ച് പ്രശസ്ത തെയ്യംകലാകാരൻ മരണപ്പെട്ടു. കിഴക്കും കരയിലെ പരേതനായ കൃഷ്ണൻ പണിക്കർ-അമ്മിണി ദമ്പതികളുടെ മകൻ സൂരജ് പണിക്കർ(44) ആണ് മരണപ്പെട്ടത്. രാത്രി എട്ടേകാൽ മണിയോടെയാണ് അപകടം.
പരിക്കേറ്റ സൂരജിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടം കണ്ടശേഷം ആനന്ദാശ്രമം കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. അപകടം വരുത്തി വെച്ച ആർ ജെ. ജി ഡി .5240 നമ്പർ ഹോസ്ദുർഗ് പോലീസ് കസ്റ്റഡിലെടുത്തു.
മാവുങ്കാൽ ഉദയം കുന്ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്നാണ് ആചാരം കൊണ്ട് പണിക്കർ സ്ഥാനം ഏറ്റെടുത്തത്. ഭൈരവൻ, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണു മൂർത്തി ഭൂതം തെയ്യം പെട്ടൻ തെയ്യം എന്നി തെയ്യങ്ങളുടെ നർത്തകനാണ് . ലതികയാണ് ഭാര്യ. മക്കൾ: സായൂജ്, സഞ്ജന (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സുജീഷ് പണിക്കർ, സുജിത്ത്.