Month: February 2021

  • NEWS

    ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന പ്രചാരണം ഗൂഢതന്ത്രം: ജെഎസ്എസ്

    ജെഎസ്എസ് ജനറൽ സെക്രട്ടറി കെആർ ഗൗരിയമ്മ തന്നെയാണെന്ന് പാർട്ടി സംസ്ഥാന സെന്റർ . കാൽ നൂറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഗൗരിയമ്മയെ മാറ്റി എന്ന് പറയുന്നത് രാജൻ ബാബുവിന്റെയും കൂട്ടരുടേയും അജണ്ട നടപ്പാക്കാനുള്ള ഗൂഢതന്ത്രം ആണെന്നും സെന്റർ അറിയിച്ചു. ഏഴാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ജലനറൽ സെക്രട്ടറിയായ ഗൗരിയമ്മയ്ക്കൊപ്പം ആണ്. പ്രസിഡണ്ട് എന്ന നിലയിൽ വാർത്ത നൽകിയത് അവഹേളിക്കലാണ് എന്നും കൂട്ടത്തിൽ പലരും യുഡിഎഫുമായി ചർച്ച നടത്തുന്നുണ്ടെന്നും സെന്റർ പറയുന്നു. കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന സമ്മേളനം രാജൻബാബു വിഭാഗത്തിnte മാത്രമാണെന്നും ജെ എസ് എസ് അറിയിച്ചു.

    Read More »
  • NEWS

    മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും അപകടം, രണ്ടുപേർ മരിച്ചു

    ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞാണ് രണ്ടുപേർ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുമ്പ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ജീവനക്കാരെ രക്ഷിക്കാൻ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വട്ടപ്പാറ വളവിൽ വാഹനാപകടങ്ങൾ നിത്യ സംഭവം ആയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

    Read More »
  • NEWS

    കേരളത്തിൽ പുതുക്കിയ മദ്യ വില ഇന്നു മുതൽ പ്രാബല്യത്തിൽ

    സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാർ ബെവ്‌കോക്ക് നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴ് ശതമാനമാണ് വർധന. ഏറ്റവും വില കുറഞ്ഞതും വലിയ വിൽപ്പനയും ഉള്ള ജവാൻ റം ഫുൾ ബോട്ടിലിന് 420 രൂപ ഉണ്ടായിരുന്നത് 450 രൂപയായി. ബിയറും വൈനും ഒഴികെയുള്ള എല്ലാ മദ്യത്തിനും വിലവർദ്ധനവ് ഉണ്ട്. മധുര 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബഹു കോവയ്ക്ക ഒരു രൂപയും കമ്പനിക്ക് നാലു രൂപയും ആണ് കിട്ടുന്നത്. മദ്യത്തിന് വില വർദ്ധിക്കുമ്പോൾ സർക്കാരിന് പ്രതിവർഷം ആയിരം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും എന്നാണ് വിലയിരുത്തൽ

    Read More »
  • NEWS

    ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ് എന്ന് കെ സുരേന്ദ്രൻ

    ശബരിമല വിഷയത്തിൽ തന്ത്രപരമായ മൗനം പാലിച്ചവരാണ് യുഡിഎഫ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ആചാര സംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തെത്തിയപ്പോൾ യുഡിഎഫ് അന്ന് എവിടെയായിരുന്നു എന്നും കെ സുരേന്ദ്രൻ ചോദിച്ചു. അക്കാലത്ത് ഒരു നിലപാടും സ്വീകരിക്കാത്ത യുഡിഎഫ് ഇപ്പോൾ ശബരിമലയ്ക്ക് വേണ്ടി അലമുറയിടുന്നത് വോട്ട് രാഷ്ട്രീയം മാത്രമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംബന്ധിച്ച് ഇപ്പോൾ താൻ തീരുമാനം കൈക്കൊണ്ടിട്ടില്ല. മത്സരിക്കുമോ വേണ്ടയോ എന്നത് സംബന്ധിച്ച് പാർട്ടിയാണ് അന്തിമമായി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുക എന്നതല്ല ലക്ഷ്യം മറിച്ച് പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ മത്സരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജഗോപാൽ മത്സരിക്കുന്ന കാര്യം പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു

    Read More »
  • NEWS

    ഇനി വാഹന രജിസ്ട്രേഷനും, ലൈസൻസിനും ആധാർ നിർബന്ധം

    ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു, വാഹന രജിസ്ട്രേഷൻ ഓ ഇനി മുതൽ ആധാർ നിർബന്ധമാക്കുന്നു. ബിനാമി പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് തടയുന്നതിനും, വ്യാജ രേഖകൾ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് തടയുന്നതിനും ആണ് ആധാർ നിർബന്ധമാക്കുന്നത്. ഓൺലൈൻ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആണ് ഈ നിയമം നടപ്പിലാക്കുന്നത്. സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മോട്ടോർ വാഹന വകുപ്പിനും ആധാർ നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയത്. ഈ മാസം അവസാനം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയേക്കും.

    Read More »
  • NEWS

    സ്കാനിയ ബസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ 3 പേരെയും കാട്ടാക്കട യൂണിറ്റിൽ പണം തിരിമറി നടത്തിയ സംഭവത്തിൽ 2 പേരെയും സസ്പെൻഡ് ചെയ്തു

    തിരുവനന്തപുരം; കെഎസ്ആർടിസിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി സർവ്വീസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സർവ്വീസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരമറി കാട്ടിയ സംഭവത്തിലും ഉൾപ്പെടെ 5 ജീവനക്കാരെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മം​ഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി. സർവ്വീസിൽ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവർ കം. കണ്ടക്ടർമാരായ കെ.റ്റി ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാൽ കണ്ടക്ടർ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവർ കം കണ്ടക്ടർ ആയിരുന്ന എം. സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി. ശ്രീരാജുമായി ചേർന്ന് കണ്ടക്ടർ ചുമതല വഹിച്ച് കോർപ്പറേഷനെ കബളിപ്പിച്ച് സർവ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്പെന്റ് ചെയ്തത്. ആൾമാറാട്ടം നടത്തി സർവ്വീസ് നടത്തിയ ഇവരെ കൊല്ലം വിജിലൻസ് വിഭാ​ഗം ഇൻസ്പെക്ടർമാർ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും , ലോ​ഗ് ഷീറ്റിലും രേഖപ്പെടുത്തിയ…

    Read More »
  • Lead News

    ഈ ബജറ്റിനെ എങ്ങനെ ഉത്തേജകപാക്കേജെന്ന് വിശേഷിപ്പിക്കാൻ കഴിയും?-ഡോ. തോമസ് ഐസക്

    സാമ്പത്തികമാന്ദ്യത്തിൽ നിന്നും രാജ്യത്തെ കരകയറ്റുന്നതിന് തീർത്തും അപര്യാപ്തമാണ് പുതിയ ബജറ്റ്. 2020-21ലെ പുതുക്കിയ കണക്കുകളെ അപേക്ഷിച്ച് വർദ്ധന വെറും ഒരു ശതമാനം മാത്രമാണ്. ഇതിനെ എങ്ങനെ ഉത്തേജകപാക്കേജെന്ന് വിശേഷിപ്പിക്കാൻ കഴിയും? ബജറ്റ് മതിപ്പുകണക്കിനെ അപേക്ഷിച്ച് റവന്യു വരുമാനം 2021-22ൽ 12 ശതമാനം കുറവാണ്. തൽഫലമായി ചെലവ് ചുരുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. ഈ കുറവ് നികത്താൻ ശ്രമിക്കുന്നത് പൊതുമേഖലയെ വിറ്റു തുലച്ചുകൊണ്ടാണ്. 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ നേടാൻ ശ്രമിക്കുന്നത്. ആദ്യമായി രണ്ട് പൊതുമേഖലാ ബാങ്കുകളും ഇൻഷ്വറൻസ് കമ്പനിയും വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. കാർഷിക മേഖലയുടെ ഗണ്യമായി അടങ്കൽ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 2020-21 ബജറ്റിനെ അപേക്ഷിച്ച് വകയിരുത്തൽ കുറവാണ്. 1.54 ലക്ഷം കോടിയിൽ നിന്ന് 1.48 ലക്ഷം കോടിയായി കുറഞ്ഞു. മാർക്കറ്റ് ഇന്റർവെൻഷനും വില പിന്തുണാ സ്കീമിനും വേണ്ടിയുള്ള അടങ്കൽ 2000 കോടിയിൽ നിന്ന് 1501 കോടിയായി കുറച്ചു. ക്രോപ്പ് ഇൻഷ്വറൻസ് സ്കീമിന് വെറും 300 രൂപയാണ് വർദ്ധന. കൃഷിക്കാർക്കുള്ള…

    Read More »
  • LIFE

    കെ.ജി ജോർജ്ജിന്റെ തബലിസ്റ്റ് അയ്യപ്പൻ പുനർജനിച്ച ഗാനം,20 വർഷത്തിനു ശേഷം ഒരു ഗാനം ശ്രദ്ധേയമാകുന്നു

    മഴപെയ്തു തോരുമ്പോൾ… പ്രശസ്ത സംവിധായകൻ കെ.ജി ജോർജ്ജ് പ്രവീൺ ഇറവങ്കരയുടെ രചനയിൽ 2002 ൽ സംവിധാനം ചെയ്ത” മഴപെയ്തു തോരുമ്പോൾ” എന്ന ചിത്രത്തിലെ കാവ്യാത്മക ഗാനമാണ് രണ്ടു പതിറ്റാണ്ടിനു ശേഷം സോഷ്യൽ മീഡിയയിൽ പടരുന്നത്.ഗാനരചനയും പ്രവീൺ ഇറവങ്കര തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ബൈജു അഞ്ചലും ഛായാഗ്രഹണം ജയൻ ചെമ്പഴന്തിയുമൊരുക്കിയ ചിത്രത്തിൽ തിരക്കഥാകൃത്ത് ഗാനരചയിതാവായ കഥ പ്രവീൺ ഇറവങ്കര ന്യൂസ് ദെന്നിനോട് പറഞ്ഞു. “കെ.ജി ജോർജ്ജിനെപ്പോലെ ഒരു മഹാനായ സംവിധായകനു വേണ്ടി എഴുതാൻ ഭാഗ്യം കിട്ടിയപ്പോൾ ഗാനരചനയെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. സ്ക്രിപ്റ്റിൽ കഥാസന്ദർഭത്തിനൊപ്പം “മരുഭൂവിന്നാത്മാവിൽ പെയ്തിറങ്ങുന്നൊരു മഴയുടെ സംഗീതം പോലെ”എന്ന ഒറ്റവരി എഴുതി ഇതുപോലെ ഒരു ഗാനം ഇവിടെ ചേർത്താൽ നന്നായിരിക്കുമെന്ന് വിനയപൂർവ്വം സൂചിപ്പിച്ചപ്പോൾ തിരക്കഥാകൃത്തിനെ ഞെട്ടിച്ചുകൊണ്ട് പിറ്റേന്ന് ജോർജ്ജ് സാർ പറഞ്ഞു ഇതുപോലെ ഒരു ഗാനമല്ല ഈ ഗാനം തന്നെയാണ് ചേർക്കുന്നത്.പക്ഷേ ബാക്കി വരി കൂടി ഉടൻ എഴുതിക്കിട്ടണം. പറയുന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രം കെ.ജി ജോർജ്ജാണ്. കേൾക്കുന്നത് അദ്ദേഹത്തിന്റെ ആരാധകനായ…

    Read More »
  • NEWS

    നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തി, ഓൺലൈനായി പത്രിക സമർപ്പിക്കാൻ സൗകര്യം

    നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു. നാമനിർദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രമേ അനുവദിക്കൂവെന്ന് അദ്ദേഹം അറിയിച്ചു. പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ. ഇത്തവണ ഓൺലൈൻ ആയി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി നൽകുന്നവർ അതു ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി കെട്ടിവക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ടാകും. ഇത്തവണ 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇത്തരക്കാർക്ക് തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും. തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12-ഡി…

    Read More »
  • NEWS

    തിങ്കളാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 1,98,025 പേര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി. 449 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (71) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 23, എറണാകുളം 71, കണ്ണൂര്‍ 36, കാസര്‍ഗോഡ് 6, കൊല്ലം 27, കോട്ടയം 38, കോഴിക്കോട് 41, മലപ്പുറം 33, പാലക്കാട് 25, പത്തനംതിട്ട 36, തിരുവനന്തപുരം 54, തൃശൂര്‍ 47, വയനാട് 12 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (5712) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1566, എറണാകുളം 5712, കണ്ണൂര്‍ 2913, കാസര്‍ഗോഡ് 249, കൊല്ലം 2163, കോട്ടയം 3098, കോഴിക്കോട് 3527, മലപ്പുറം 2224, പാലക്കാട് 2023, പത്തനംതിട്ട 1244, തിരുവനന്തപുരം 3711, തൃശൂര്‍ 3257, വയനാട്…

    Read More »
Back to top button
error: