Month: February 2021

  • LIFE

    ”ഓപ്പറേഷൻ ജാവ” സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

    ഒരുപറ്റം പോലീസുകാരുടെയും അവർ ഏർപ്പെട്ടിരിക്കുന്ന മിഷന്റെയും കഥ പറയുന്ന ഓപ്പറേഷൻ ജാവയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് 19 മണിക്കൂർ പിന്നിടുമ്പോൾ യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പർ വൺ ആയിരിക്കുകയാണ് ഓപ്പറേഷൻ ജാവയുടെ ട്രെയിലർ. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു പറ്റം പോലീസുകാരെ കേന്ദ്രീകരിച്ച് നടക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലുവർഗീസ്, ലുക്മാന്‍, മാത്യു തോമസ്, മമിതാ ബിജു, ഇർഷാദ് അലി, അലക്സാണ്ടർ പ്രശാന്ത്, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി തുടങ്ങിയ താരനിര ഓപ്പറേഷൻ ജാവയുടെ ഭാഗമാകുന്നു. കേരള പോലീസിന്റെ സൈബർ വിഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി സിനിമാസിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫൈസ് സാദിഖ് ചിത്രത്തിന്റെ ഛായാഗ്രഹണവും ജെയ്ക് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നിഷാദ് യൂസുഫ് എഡിറ്റിങ്ങും ദുന്ദു രാജീവ്…

    Read More »
  • NEWS

    ഹോളിവുഡ്‌ നടന്‍ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു

    നടന്‍ ഡസ്റ്റിന്‍ ഡയമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 2 മണിയോടെയായിരുന്നു അന്ത്യം.വൈകി സ്ഥിരീകരിച്ച അര്‍ബുദബാധയായിരുന്നു മരണകാരണം. രോഗം മൂര്‍ച്ഛിച്ചത്തിനാല്‍ ചികിത്സ ഫലിക്കാതെ വരികയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നടന് പുറമെ സംവിധായകന്‍, സ്റ്റാന്ഡ് അപ്പ് കൊമേഡിയന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശ്‌സതനായിരുന്നു. ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അദ്ദേഹം നിരവധി സീരിയലുകളില്‍ വേഷമിട്ടു. അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്‌കേപ്പ്, സേവ്ഡ് ബൈ ദ ബെല്‍ തുടങ്ങിയ സീരിയലുകളിലും, ലോങ് ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങൡലും, നിരവധി ടിവി ഷോകളില്‍ അവതാരകനായും മത്സരാര്‍ത്ഥിയായും അദ്ദേഹം പങ്കെടുത്തു. 2009ല്‍ ജെന്നിഫര്‍ മിസ്‌റെയെ വിവാഹം കഴിഞ്ഞ ഡസ്റ്റിന്‍ പിന്നീട് 2013ല്‍ വേര്‍പിരിഞ്ഞിരുന്നു.

    Read More »
  • Lead News

    ധനസമാഹരണതുക വകമാറ്റി; യൂത്ത് ലീഗിൽ പി കെ ഫിറോസിനെതിരെ ആരോപണം

    യൂത്ത് ലീഗിൽ പി കെ ഫിറോസിനെതിരെ ആരോപണം. കത്വ ഉന്നാവോ പീഡനത്തിനിരയായവ ർക്കുവേണ്ടി പിരിച്ച തുക ഫിറോസ് വകമാറ്റി എന്നാണ് യൂത്ത് ലീഗിന്റെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലം ആരോപിക്കുന്നത്. സുബൈറിനെതിരെയും യൂസഫ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏപ്രിൽ 20ന് കത്വ ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് പള്ളികളിൽ അടക്കം യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവും ഉദ്ദേശിച്ചായിരുന്നു ധനസമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത സമാഹരണത്തിന്റെ യാതൊരു കണക്കും നിലവിലില്ല. യൂസഫ് പറയുന്നു. ധനസമാഹരണത്തിന് 15 ലക്ഷം രൂപ പികെ ഫിറോസ് തന്റെ യാത്രയുടെ കടം തീർക്കാൻ ഉപയോഗിച്ചെന്നും സി ജെ സുബൈർ പല ഉത്തരേന്ത്യൻ യാത്രകൾ നടത്താൻ ഈ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും യൂസഫ് ആരോപിക്കുന്നു. മാത്രമല്ല ഈ വിവരങ്ങൾ പുറത്ത് പറയാതിരിക്കാൻ തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ആറുമാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നിയമനടപടികൾ ഒന്നും എടുക്കാത്തതിനെ തുടർന്നാണ് യൂസഫ് ഇപ്പോൾ…

    Read More »
  • ഷോര്‍ട്ട്‌സിന് പിന്നാലെ ക്ലിപ്‌സുമായി യുട്യൂബ്

    ടിക്ടോക്കുമായി മത്സരിക്കുന്നതിന് ചെറുവീഡിയോകള്‍ പങ്കുവയ്ക്കാന്‍ ഷോര്‍ട്ട്‌സ് എന്ന് സേവനം ആരംഭിച്ച യൂട്യൂബ് ഇപ്പോഴിതാ ക്ലിപ്‌സ് എന്ന പുതിയ സേവനവുമായി എത്തിയിരിക്കുകയാണ്. യൂട്യൂബ് വീഡിയോകളില്‍ നിന്നും 5 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റു പ്ലാറ്റ്‌ഫോമുകളിലേക്ക് പങ്കുവയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു. ഇത്തരത്തില്‍ ലൈവ് വീഡിയോകളും പങ്കുവയ്ക്കാന്‍ ആകും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം ആണ്. വീഡിയോ പ്ലെയറിന് താഴെ പ്രത്യേകം ക്ലിപ്‌സ് ബട്ടണ്‍ ഉണ്ടാവും ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് തെരഞ്ഞെടുക്കാം അഞ്ചു സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഈ ക്ലിപ്പിന് ഒരു പേര് കൂടി നല്‍കിയ ശേഷം ഷെയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യാം പിന്നീട് തുറന്നുവരുന്ന വിന്‍ഡോയിലൂടെ ഫോണിലെ ഫയല്‍ ഷെയറിംഗ് സംവിധാനങ്ങള്‍ വഴി തെരഞ്ഞെടുത്തു പങ്കുവെക്കാം. ഇങ്ങനെ പങ്കുവെക്കുമ്പോള്‍ ഒരു യൂട്യൂബ് ലിങ്ക് മാത്രമാണ് കാണുക അത് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ക്രോപ്പ്…

    Read More »
  • Lead News

    കേരളത്തിൽ കോവിഡ് രൂക്ഷം: കേന്ദ്രസംഘം എത്തുന്നു

    രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ 70% കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് കർശനമായ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ തീരുമാനം കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അനുസരിക്കണമെന്ന് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. ഇന്നലെ കേരളത്തില്‍ 3459 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 69,207 ആണ്. കേരളത്തിൽ ഇന്നലെ 33,579 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,909 പേരാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുന്ന സാഹചര്യത്തിലാണ് പ്രത്യേകസംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നത്. കേരളത്തിലേക്ക് എത്തുന്ന പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്നത് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയിരിക്കും. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നിട്ടായിരിക്കും കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തലാണ് കേന്ദ്ര സംഘത്തിന്റെ പ്രധാന ചുമതലയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ…

    Read More »
  • LIFE

    എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും, 3 ബ്ലൂ ടിക്ക് – നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു; വാട്‌സ്ആപ്പിന്റെ ഈ പുതിയ നിയമങ്ങള്‍ സത്യമോ?

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളഇല്‍ പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു നാളെ മുതല്‍ വാട്‌സ്ആപ്പ് നും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍. മൂന്ന് ബ്ലൂ ടിക്ക് = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും…. എന്ന രീതിയില്‍. എന്നാല്‍ ഇത് സത്യമോ അതോ മിഥ്യയോ എന്ന തരത്തില്‍ എല്ലാവരുടേയും ഇടയില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ്. ഈ വാര്‍ത്തകള്‍ വ്യാജമാണെന്നും ഇത്തരം വാര്‍ത്തകളില്‍ വീഴാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക എന്നുമാണ് ഇവര്‍ നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് കേരള പോലീസും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രീതിയിലായിരുന്നു വാര്‍ത്ത പ്രചരണം നാളെ മുതല്‍ വാട്‌സ്ആപ്പ് നും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ (വോയിസ് ആന്‍ഡ് വീഡിയോ കാള്‍ ) 1. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും. 2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. 3. വാട്‌സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍,…

    Read More »
  • LIFE

    ”ചക്ര” ഫെബ്രുവരി 19 ന് എത്തുന്നു

    വിശാലിനെ നായകനാക്കി എം എസ് ആനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചക്ര ഫെബ്രുവരി 19 ന് നാല് ഭാഷകളിലായി പ്രദർശനത്തിനെത്തുന്നു. വിശാൽ ഫിലിം ഫാക്ടറിക്ക് വേണ്ടി വിശാൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ വിശാലിനൊപ്പം ശ്രദ്ധാ ശ്രീനാഥും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രദ്ധാ ശ്രീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ പ്രദർശന തീയതി പുറത്തറിഞ്ഞത്. ചക്രയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ തന്നെ ഫോൺ വിളിച്ചെന്നും നാലു ഭാഷകളിലായി ഫെബ്രുവരി 19ന് ചിത്രം എത്തുമെന്ന കാര്യം തന്നെ അറിയിച്ചു എന്നുമാണ് ശ്രദ്ധ ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിൽ ചന്ദ്രു എന്ന മിലിറ്ററി ഓഫീസറുടെ വേഷത്തിലാണ് വിശാൽ എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചക്ര. ഇന്ത്യയില്‍ നടക്കുന്ന സൈബർ ക്രൈംസിനെ കേന്ദ്രീകരിച്ചാണ് ചക്രയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

    Read More »
  • Lead News

    ഏഴുവയസ്സുകാരനോട് പിതാവിന്റെ ക്രൂരത; വയറും പാദങ്ങളും പൊളളിച്ചു

    ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പൊളളിച്ച് പിതാവ്. പിതാവ് ശ്രീകുമാറാണ് പഠിക്കാത്തതിന്റെ പേരില്‍ മകനെ ക്രൂരമായി ഉപദ്രവിച്ചത്‌. സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട അടൂരിലാണ് സംഭവം. മകനോട് പഠിക്കാന്‍ പറഞ്ഞിട്ട് പുറത്തുപോയ പിതാവ് തിരികെ എത്തിയതോടെ പഠിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞതോടെ പ്രകോപിതനായ പിതാവ് കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം വച്ച് പൊളളിക്കുകയായിരുന്നു. ജനുവരി 30ന് നടന്ന സംഭവം കുട്ടിയുടെ അമ്മ പറഞ്ഞതോടെ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസിലും ശിശുക്ഷേമ കേന്ദ്രത്തിലും വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയം പിതാവ് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു.

    Read More »
  • NEWS

    കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം മുഖ്യമന്ത്രി വാക്കുപാലിക്കണം തമ്പാനൂര്‍ രവി

    കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ശമ്പളപരിഷ്‌ക്കരണം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാരും തൊഴിലാളികളെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി. 27000 ജീവനക്കാര്‍ക്കും 41000 പെന്‍ഷന്‍കാര്‍ക്കും 2012 ലെ ശമ്പളവും പെന്‍ഷനുമാണിന്നും നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതര പൊതുമേഖലാ ജീവനക്കാര്‍ക്കും രണ്ടു ശമ്പളപരിഷ്‌ക്കാരമാണിതിനകം നടപ്പാക്കിയത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ മൂന്നു കൊല്ലത്തിനകം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം പിടിച്ചെടുക്കുകയും 38% അദ്ധ്വാനവര്‍ദ്ധന അടിച്ചേല്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ പുതിയ ശമ്പള പരിഷ്‌ക്കാരം നടപ്പാക്കുന്നതോടെ 8 ഗഡു ഡി.എ. യാണിപ്പോള്‍ കുടിശികയുള്ളത്. ഹിതപരിശോധനയില്‍ ഭരണയൂണിയനുകളെ സഹായിക്കാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും 1500 രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുകയും നവംബറില്‍ ശമ്പളപരിഷ്‌ക്കരണ ചര്‍ച്ച ആരംഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഹിതപരിശോധനയില്‍ ഭരണയൂണിയനുകള്‍ക്ക് തൊഴിലാളികള്‍ കനത്ത തിരിച്ചടി നല്‍കിയതിനെത്തുടര്‍ന്ന് പ്രതികാര നടപടികളുമായി മുന്നോട്ടുപോകുകയാണ്. കെ.എസ്.ആര്‍.റ്റി.സി.യെത്തന്നെ ഇല്ലാതാക്കുന്ന ‘കമ്പനി രൂപീകരണവും’ ജീവനക്കാരെ പിരിച്ചുവിടുന്നതും, 50…

    Read More »
  • NEWS

    ഭാര്യയ്ക്ക് വീട്ടുജോലിയാണോ? ശമ്പളം ഞങ്ങൾ തരാമെന്ന് സോഹൻറോയ്

    വീട്ടമ്മമാർക്ക് പങ്കാളികൾ ശമ്പളം നൽകണമെന്ന ഒരു ആശയം രണ്ടായിരത്തി പന്ത്രണ്ടിലെ യു പി എ സർക്കാരിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണാ തിരാത്ത് പങ്കുവച്ചെങ്കിലും ആരും പ്രായോഗികമാക്കിയില്ല. അന്നുമുതൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ ഉണ്ടായി. ഏറ്റവുമൊടുവിൽ 2021 ജനുവരിയിൽ വീട്ടമ്മമാരായ സ്ത്രീകളുടെ വീട്ടുജോലിയുടെ മൂല്യം അവരുടെ ഓഫീസിൽ പോകുന്ന ഭർത്താക്കന്മാരുടെ ജോലിയുടെ മൂല്യത്തിനെക്കാൾ കുറവല്ല എന്ന് സുപ്രീംകോടതിയും പരാമർശിച്ചു. എന്നാൽ ഇപ്പോൾ തങ്ങളുടെ കമ്പനിയിലെ ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക് തങ്ങൾ ശമ്പളം കൊടുക്കും എന്ന പ്രഖ്യാപനത്തിലൂടെ ഇത് പ്രാവർത്തികമാക്കിരിക്കുകയാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌. ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും നിലവിൽ പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ഏരീസ് . ഇതിനു പുറമേയാണ് ഭാര്യമാർക്ക് കൂടി ശമ്പളം നൽകാനുള്ള വിപ്ലവകരമായ തീരുമാനം. കഴിഞ്ഞവർഷം സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന്…

    Read More »
Back to top button
error: