Month: February 2021
-
VIDEO
-
രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റ് – മുഖ്യമന്ത്രി
നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാര്‍ഷികമേഖലയില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ ബജറ്റ്. കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്‍റെ സ്ഥിരീകരണം കൂടിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിനുപകരം അവര്‍ക്ക് കൂടുതല്‍ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതല്‍ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്നങ്ങള്‍…
Read More » -
NEWS
കുടുംബങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ട ആരുമില്ലാത്തവർക്ക് സുരക്ഷിതമായ താവളങ്ങൾ ഉണ്ടാകേണ്ടതാണ്, ഇല്ലെങ്കിൽ അവർ ഇങ്ങനെ മരിച്ചും കൊല്ലപ്പെട്ടും തുടരും; വെെറലായി ഫെയ്സ്ബുക്ക് കുറിപ്പ്
ദുരൂഹമരണങ്ങൾ ഒരുപാട് ചർച്ചയാകുന്ന നാടാണ് കേരളം.സ്വഭാവികമെന്ന് പുറമെ തോന്നുന്ന ചില മരണങ്ങൾ പോലും എന്തെങ്കിലും ഒക്കെ ദുരൂഹതകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകാം. വിദഗ്ദനായ ഒരു പോലീസ് ഊദ്യോഗസ്ഥന്റേയോ ഫോറൻസിക് സർജന്റേയോ പഴുതടച്ച അന്വേഷണത്തിലോ പരിശോധനയിലോ പലപ്പോഴും ഇത്തരം കേസുകളിലെ ദുരൂഹതകൾ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് വീണ ജെ.എസ് എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ്. ഒരുപാട് നാൾ മുന്നേ ചെയ്ത ഒരു പോസ്റ്റ് മോർട്ടത്തെ കുറിച്ചാണ് കേട്ടോ…. വയസ്സായ ഒരപ്പൂപ്പൻ(എഴുപതിൽ കൂടും) വഴിയിൽ മരിച്ചു കിടക്കുന്നു. “കീശയിൽ ഹൃദ്രോഗത്തിനുള്ള മരുന്നുണ്ട്, ഹൃദയസ്തംഭനം ആകാം, വേറെ സംശയങ്ങൾ ഒന്നുമില്ല” ആ ഒരു ആശ്വാസത്തിൽ അന്ന് ഡ്യൂട്ടിയിൽ ഒറ്റയ്ക്കുണ്ടായ ഞാനും ജോലി തുടർന്നു. എന്നാൽ മൃതദേഹം കണ്ടപ്പോൾ മുതൽ എന്തൊക്കെയോ പന്തികേട്. എന്തായാലും കഴിഞ്ഞപ്പോഴേക്കും ഒട്ടും സ്വഭാവികമല്ലെന്നും മനസിലായി. ആളെ ശരീരികമായി കയ്യേറ്റം ചെയ്തതിന്റെ ലക്ഷണങ്ങൾ പോലീസിനോട് പറഞ്ഞു. അവർ അന്വേഷണം തുടങ്ങി. പിന്നെ അറിയാൻ ആയത് ഇപ്രാരമാണ്. അറുപതുകളിൽ എത്തി നിൽക്കുന്ന ഒരു കൂട്ടുകാരി…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19
ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5215 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 69,207; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,59,421 കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം…
Read More » -
Lead News
കേരളത്തിനെ കൈപിടിച്ചുയർത്തുന്ന ബജറ്റ്: കേന്ദ്രസർക്കാരിനെ സംസ്ഥാനം അഭിനന്ദിക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിനെ കൈപിടിച്ചുയർത്തുന്ന ബജറ്റിന് പിണറായി വിജയനും, തോമസ് ഐസക്കും കേന്ദ്രസർക്കാരിനെ അഭിനന്ദിക്കാൻ തയ്യാറാവണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇത്രയും കയ്യഴച്ച് സഹായിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. താറുമാറായ ഗതാഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവുംആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്. ബജറ്റിനെ മുൻവിധിയോടെ സമീപിച്ച് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണം. എട്ട് മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യു.പി.എ കാലഘട്ടത്തിൽ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ കേരളത്തിന് കേന്ദ്രസർക്കാർ നൽകുന്നത്. കേരളത്തിന്റെ അഭിമാനസ്തംഭമായ കൊച്ചി മെട്രോയ്ക്ക് വേണ്ടി 1957 കോടി രൂപ അനുവദിച്ചതിൽ തന്നെ സംസ്ഥാനത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ താത്പര്യം പ്രകടമാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ പദ്ധതിയെന്ന പേരിൽ പിണറായി വിജയൻ താക്കോൽദാനം നിർവഹിച്ച…
Read More » -
Lead News
ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിച്ച് ലോകത്തിന്റെ ആത്മവിശ്വാസം വളർത്തി; കേന്ദ്രബജറ്റിനെ പ്രശംസിച്ച് മോദി
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച ഈ വർഷത്തെ ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്ഭുത പൂർവ്വമായ സാഹചര്യത്തിൽ അവതരിപ്പിച്ച ബജറ്റ് ഗ്രാമങ്ങൾക്കും കർഷകർക്കും ഊർജ്ജം ആവുന്ന തരത്തിൽ ആയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാനസൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയ ജീവിത സൗഹൃദത്തിന് ഊന്നൽ നൽകിയുള്ള വളർച്ചയുമാണ് ബജറ്റിൽ പ്രധാന ആശയങ്ങൾ ആയി ധനമന്ത്രി പ്രഖ്യാപിച്ചത് ഇന്ന് പ്രഖ്യാപിക്കുന്ന ബജറ്റിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇന്ത്യയ്ക്ക് അനുകൂലമായ ഒരു ബജറ്റാണ് പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ തുക നീക്കി വെച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി, തീരുമാനങ്ങളെല്ലാം ഗ്രാമങ്ങൾക്കും കർഷകർക്കും ആശ്വാസം നൽകുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
Read More » -
NEWS
ജീവനക്കാര്‍ക്ക് കൊവിഡ്, സെക്രട്ടേറിയറ്റിലെ ധനകാര്യ വിഭാഗം അടച്ചു
തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വിഭാഗം അടച്ചു. മൂന്നു ദിവസത്തേക്കാണ് ധനകാര്യ വിഭാഗം ഓഫീസുകള്‍ അടച്ചത്. എന്നാല്‍ എത്ര പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല. അണുനശീകരണത്തിന് ശേഷം മാത്രമാകും ഓഫീസുകള്‍ വീണ്ടും തുറക്കുക എന്നാണ് അറിയുന്നത് .
Read More » -
NEWS
കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശ:മുല്ലപ്പള്ളി
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഒഴിച്ചാല്‍ കേന്ദ്രബജറ്റ് കേരളത്തിന് നിരാശയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റാണിത്.വായ്പ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും.കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം 16401.05 കോടിരൂപയില്‍ നിന്നും 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഉയര്‍ത്തുകയും ചെയ്തു.കേരളത്തിലെ റെയില്‍വെ മേഖലയെ അവഗണിച്ചു.റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിന് കാര്യമായ തുക നീക്കി വച്ചില്ല. വിഭവസമാഹരണത്തിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്ല.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ഈ ബജറ്റില്‍ മുന്‍ഗണന നല്‍കിയത്.പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. തോട്ടം മേഖലയ്ക്ക് ആകെ ലഭിച്ചത് 681 കോടിമാത്രമാണ്.റബര്‍ ബോര്‍ഡ്,കോഫി ബോര്‍ഡ്,സ്‌പൈസ് ബോര്‍ഡ്,തേയില ബോര്‍ഡ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് അനുവദിച്ചത്.കശുവണ്ടി കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലിന് 10 കോടി…
Read More » -
LIFE
”ഓപ്പറേഷൻ ജാവ” യുടെ ട്രെയിലർ ഇന്ന് വൈകിട്ട് എത്തും
കേരള പോലീസിലെ ഒരു പറ്റം ഉദ്യോഗസ്ഥർ നടത്തുന്ന സാഹസികമായ ദൗത്യത്തെ ആസ്പദമാക്കി തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവയുടെ ട്രെയിലർ ഇന്ന് വൈകിട്ട് എത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിനായകൻ, ബാലുവർഗീസ്, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ലുക്മാന്‍ ലുക്കു, പ്രശാന്ത് അലക്സാണ്ടർ, ബിനു പപ്പു, ദീപക് വിജയൻ, പി ബാലചന്ദ്രൻ, ധന്യ അനന്യ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഓപ്പറേഷൻ ജാവയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. നിഷാദ് യൂസഫ് എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
Read More »
