NEWS

ഇനി വാഹന രജിസ്ട്രേഷനും, ലൈസൻസിനും ആധാർ നിർബന്ധം

ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു, വാഹന രജിസ്ട്രേഷൻ ഓ ഇനി മുതൽ ആധാർ നിർബന്ധമാക്കുന്നു. ബിനാമി പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് തടയുന്നതിനും, വ്യാജ രേഖകൾ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് തടയുന്നതിനും ആണ് ആധാർ നിർബന്ധമാക്കുന്നത്. ഓൺലൈൻ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആണ് ഈ നിയമം നടപ്പിലാക്കുന്നത്.

സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മോട്ടോർ വാഹന വകുപ്പിനും ആധാർ നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയത്. ഈ മാസം അവസാനം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയേക്കും.

Back to top button
error: