NEWS

ആന്റോ ജോസഫ് ജോര്‍ജുകുട്ടിയോട് പറഞ്ഞത് ദ് പ്രീസ്റ്റിനെപ്പറ്റിയോ.?

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയും മികച്ച പ്രതികരണവുമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി ആന്റോ ജോസഫും എത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയെന്ന കഥാപാത്രം ഇപ്പോള്‍ തീയേറ്റര്‍ ഉടമയാണ്. തീയേറ്ററില്‍ റിലീസ് ചെയ്യേണ്ട പുതിയ മമ്മുട്ടി ചിത്രത്തെപ്പറ്റി സംസാരിക്കുവാനാണ് നിര്‍മ്മാതാവായ ആന്റോ ജോസഫ് ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തെ ഫോണ്‍ വിളിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ സംശയം ആന്റോ ജോസഫ് ജോര്‍ജുകുട്ടിയോട് സംസാരിച്ചത് മമ്മുട്ടിയുടെ പുതിയ ചിത്രമായ ദ് പ്രീസ്റ്റിനെ പറ്റിയാണോ എന്നാണ്. പ്രേക്ഷകരുടെ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ആന്റോ ജോസഫിന്റെ മറുപടി. എന്തായാലും ദൃശ്യം2 പോലൊരു സിനിമയില്‍ മമ്മുക്കയും ഒരര്‍ത്ഥത്തില്‍ ഭാഗമാവുന്നതിന്റെ സന്തോഷത്തിലാണ് മമ്മുക്കയുടെ ആരാധകരും പ്രേക്ഷകരും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്നതില്‍ പൊതുവേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് റിപ്പോര്‍ട്‌സ് കൂടി കാണുമ്പോള്‍ നല്ലൊരു തീയേറ്റര്‍ അനുഭവം നഷ്ടമായിപ്പോയി എന്നാണ് പ്രേക്ഷകരുടെ പരക്കെയുള്ള അഭിപ്രായം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പഴയ അഭിനേതാക്കളില്‍ മിക്കവരും എത്തുന്നുണ്ട്. മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നുണ്ട്.

Back to top button
error: