Lead NewsNEWS

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു,നിയന്ത്രണങ്ങള്‍ കടുപ്പിക്കും

ഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. വ്യാഴാഴ്ച അയ്യായിരത്തിന് മുകളിലാണ് എത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വാര്‍ത്ത. മുംബൈയില്‍ മാത്രം 736 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഹോം ക്വാറന്റീന്‍, വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

അമരാവതി, യവത്മാള്‍ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. അമരാവതിയില്‍ ശനി വൈകിട്ട് മുതല്‍ തിങ്കള്‍ രാവിലെ വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സബര്‍ബന്‍ റെയില്‍വേയില്‍ മാസ്‌ക് ഇല്ലാതെ സഞ്ചരിക്കുന്ന യാത്രക്കാരെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അഞ്ചില്‍ കൂടുതല്‍ രോഗികള്‍ ഉള്ള കെട്ടിടങ്ങള്‍ സീല്‍ ചെയ്യും. ഹോം ക്വാറന്റീനില്‍ ഉള്ളവരുടെ കയ്യില്‍ മുദ്രകുത്തും.

Signature-ad

കോവിഡിന്റെ ബ്രസീല്‍ വകഭേദം നിയന്ത്രിക്കുന്നതിനായി ബ്രസീലില്‍നിന്നു മുംബൈയില്‍ എത്തുന്നവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നും ബിഎംസി അറിയിച്ചു

Back to top button
error: