തൃശൂര്‍പൂരം ഇത്തവണ വിപുലമായി നടത്താന്‍ തീരുമാനിച്ചു. മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വിപുലമായി നടത്തും. മാര്‍ച്ചോടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ.
അതേസമയം, പൂരത്തില്‍ എത്രത്തോളം ജനപങ്കാളിത്തം വേണം എന്നത് പിന്നീട് തീരുമാനിക്കും. നിലവില്‍ പൂരം പ്രദര്‍ശനം നടത്താന്‍ ദേവസ്വം അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.