കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കര്‍ഷകസമരത്തിന് പിന്തുണയറിയിച്ചെത്തിയ ഗ്രേറ്റയുടെ ടൂള്‍കിറ്റാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ച. എന്താണ് ടൂള്‍കിറ്റ്…. ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാന്‍ നിര്‍മിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂള്‍കിറ്റ്. താഴേത്തലത്തില്‍ ആ വിഷയത്തെ ഏതു തരത്തില്‍ അഭിസംബോധന ചെയ്യണമെന്ന നിലപാടുകള്‍ വിശദീകരിക്കുന്നതുമാണിത്.
ഇവിടെ ഗ്രേറ്റ ആദ്യം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് താമസിയാതെ പിന്‍വലിക്കുകയും പിന്നാലെ പരിഷ്‌കരിച്ച ടൂള്‍കിറ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പഴയ ടൂള്‍കിറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് അത് നീക്കം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പുതിയ ടൂള്‍കിറ്റ് പങ്കുവെച്ചത്.
കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അതിനായി അവര്‍ ചെയ്യേണ്ടതുമായ വിവരങ്ങളാണ് പ്രധാനമായും ഗ്രേറ്റയുടെ ആദ്യ ടൂള്‍കിറ്റില്‍ ഉണ്ടായിരുന്നത്. മാത്രമല്ല ഇന്ത്യയ്ക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാല ചരിത്രമുണ്ടെന്നും ഭരണഘടന ലംഘിച്ചുകൊണ്ടുളള അപകടകരമായ നയങ്ങളാണ് രാജ്യം തുടര്‍ന്നുപോരുന്നതെന്നും ടൂള്‍കിറ്റില്‍ ആരോപിക്കുന്നു.
ഈ വിഷയത്തിലേക്ക് ആഗോള ജനതയുടെ ശ്രദ്ധ ഇന്ത്യയിലെ കര്‍ഷകരും മറ്റ് ജനങ്ങളും ആഗ്രഹിക്കുന്നുവെന്നും ഇന്ത്യ ജനാധിപത്യത്തില്‍നിന്ന് പിന്‍വലിഞ്ഞ് ഫാസിസത്തിലേക്ക് കുതിക്കുകയാണെന്നും ഇത് ആഗോള ജനത തിരിച്ചറിയണമെന്നും ടൂള്‍ കിറ്റ് രേഖയില്‍ പറയുന്നു.
ഈ പ്രക്ഷോഭങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നത് ഇന്ത്യയില്‍ സര്‍ക്കാര്‍ പിന്തുണയോടെയുള്ള കൂടുതല്‍ അതിക്രമങ്ങളും മറ്റൊരു വംശഹത്യ നടക്കുന്നത് തടയാനുള്ള ഏക മാര്‍ഗമാണ് എന്നും ഗ്രെറ്റ ആദ്യം പങ്കുവെച്ച ടൂള്‍കിറ്റ് ലിങ്കിലെ രേഖയില്‍ പറയുന്നു. പിന്തുണ അറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിറ്റര്‍ കാമ്പയിന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിലുണ്ടായിരുന്നു.
അതേസമയം, പുതിയ ടൂള്‍ കിറ്റില്‍ ഫാര്‍മേഴ്‌സ് പ്രോട്ടസ്റ്റ്, സ്റ്റാന്‍ഡ് വിത്ത് ഫാര്‍മര്‍എന്നീ ഹാഷ്ടാഗുകളിലെ ട്വീറ്റുകള്‍, വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഇമെയില്‍ അയക്കുക,ഓണ്‍ലൈന്‍ പെറ്റീഷനുകളില്‍ സൈന്‍ ചെയ്യുക, ഫെബ്രുവരി 13,14 തീയ്യതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പുതിയ ടൂള്‍ കിറ്റില്‍ പറയുന്നു.
ഈ ടൂള്‍ കിറ്റിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രെറ്റയ്ക്കെതിരെ അന്വേഷണം നടത്തുകയാണ് ഡല്‍ഹി പോലീസ്. ടൂള്‍ കിറ്റിന് പിറകില്‍ ആരാണെന്നറിയാന്‍