Lead NewsNEWS

മൂന്ന് പേർ ഉപജാപം നടത്തി, നിയമന വിവാദത്തിൽ എം ബി രാജേഷ്

കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ആയി ഭാര്യ നിനിതയുടെ നിയമനം അട്ടിമറിക്കാൻ മൂന്നുപേർ ഉപജാപം നടത്തിയതായി സിപിഐ എം നേതാവ് എം ബി രാജേഷ്. ജോലിക്ക് ചേർന്നാൽ നിയമനത്തിൽ ക്രമക്കേട് ആരോപിക്കും എന്ന് നിനിതയെ ഭീഷണിപ്പെടുത്തിയതായും രാജേഷ് വ്യക്തമാക്കി.

മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ഭീഷണിയുണ്ടായി. ഭീഷണിക്കു വഴങ്ങില്ല എന്നു വ്യക്തമായപ്പോഴാണ് വിവാദമുണ്ടാക്കിയത്. ഇന്റർവ്യൂ ബോർഡിലെ പ്രമുഖരോടൊപ്പം ജോലിചെയ്യുന്ന ആൾക്കു വേണ്ടിയായിരുന്നു ഈ നീക്കം. ഇതിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി താല്പര്യം ആണ് ഉള്ളതെന്നും എംബി രാജേഷ് പറഞ്ഞു.

Signature-ad

ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധർ ആയ ഡോ. ഉമർ തറമേൽ, ഡോ. ടി പവിത്രൻ, ഡോ. കെ എം ഭരതൻ എന്നിവർ നിനിതയുടെ നിയമനത്തിനെതിരെ വൈസ് ചാൻസലർക്ക് കത്തയച്ചിരുന്നു.റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്നാണ് ഇവരുടെ ആരോപണം.

Back to top button
error: