Month: February 2021

  • NEWS

    ശബരിമലയിൽ UDF പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനെന്ന് എ വിയരാഘവൻ

    ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന് നിയമപരമായി അധികാരമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 1995ല്‍ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ക്രീമിലെയര്‍ സംബന്ധിച്ച് പാസാക്കിയ നിയമം നിലനിന്നില്ല. കോടതി എടുക്കേണ്ട തീരുമാനം നിയമസഭയ്ക്ക് എടുക്കാന്‍ കഴിയില്ല. കോടതി തീരുമാനിച്ചാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതാണ് നിയമവാഴ്ച്ച. യുഡിഎഫിന്റേത് ജനങ്ങളെ പറ്റിക്കുന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണ് പുതിയ പ്രഖ്യാപനം. നാട്ടുകാരെ പറ്റിച്ച ഉപജീവനം നടത്തുന്ന രാഷ്ട്രീയനേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത് എന്ന് വീണ്ടും വ്യക്തമാകുകയാണ്. ഇതൊക്കെ ജനങ്ങള്‍ തള്ളിക്കളയുമെന്നും വിജയരാഘവന്‍ പറഞ്ഞു.

    Read More »
  • NEWS

    സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതിയെന്നു നാഷണല്‍ സീറോ സര്‍വേ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ്…

    Read More »
  • NEWS

    ‘ചെത്തുകാരന്റെ മകൻ’ വിവാദം മറ്റൊരു വിവാദത്തിന്റെ ഓർമ്മകൾ ഉണർത്തുന്നു: അഡ്വ. വിദ്യാസഗർ

    1976… അടിയന്തിരാവസ്ഥക്കാലം. അച്ചുതമേനോൻ മുഖ്യമന്ത്രി. കരുണാകരൻ ആഭ്യന്തര മന്ത്രി. ലീഡറുടെ പ്രതാപ കാലമാണ്. കെ.എം ജോർജിന്റെ കേരള കോൺഗ്രസ്‌ പ്രതിപക്ഷത്താണ്. എം. എൻ ഗോവിന്ദൻ നായർ, സിപിഐ യുടെ പ്രധാന നേതാവാണ്. ഒരു പ്രസ്താവനയിലൂടെ അദ്ദേഹം കേരള കോൺഗ്രസിനെ മന്ത്രി സഭയിൽ ചേരാൻ ക്ഷണിക്കുന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ കെ.എം ജോർജിന്റെ മറുപിടി ഇങ്ങനെ: “പാറായിയുടെ ചാത്തമുണ്ണാൻ ക്ഷണിക്കേണ്ടത് പാറായിയുടെ പറമ്പിൽ കിടക്കുന്ന കുടികിടപ്പുകാരൻ പുലയനല്ല…” ചെറിയ കക്ഷി മാത്രമായ സി.പി.ഐ, മുന്നണിയിലെ വെറും കുടികിടപ്പു കാരനാണെന്ന ഒളിയമ്പ് സ്പഷ്ടം. ജോർജ് സാറിന്റെ മറുപിടി കലക്കി എന്ന് ജനം. അടുത്ത ദിവസം വന്നു എം.എൻ ന്റെ മറുപിടി: ” കെ.എം ജോർജ് എന്ന പെറ്റി ബൂർഷ്വക്ക് കുടികിടപ്പു കാരൻ പുലയനോടുള്ള അവജ്ഞയും പാറായി എന്ന വലിയ ബൂർഷ്വയോടുള്ള ആദരവും സ്പഷ്ടമാകുന്നുണ്ട് ഈ വാക്കുകളിൽ ” പിറ്റേ ദിവസത്തെ പത്രങ്ങളിൽ എം.എൻ ഗോവിന്ദൻ നായരുടെ മറുപിടി വായിച്ചു ജനം ആഞ്ഞു കയ്യടിച്ചു. കെ.എം…

    Read More »
  • Lead News

    ഞാന്‍ ആത്മഹത്യയുടെ വക്കിൽ: സണ്ണി ലിയോണ്‍ കേസിലെ വിവാദ നായകന്‍

    കേരളത്തിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സജീവമായി ചർച്ച ചെയ്യുന്ന പേരുകളാണ് സണ്ണിലിയോണിന്റേതും ഷിയാസ് പെരുമ്പാവൂരിന്റേതും. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയിൽ നിന്ന് പിന്മാറി എന്നായിരുന്നു പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതി. എന്നാൽ താൻ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നും സണ്ണിലിയോൺ ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴി നൽകി. പരിപാടി നടത്തുവാൻ സണ്ണിലിയോൺ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നൽകിയിരുന്നു. എന്നാൽ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. എപ്പോൾ ആവശ്യപ്പെട്ടാലും താൻ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് താരം മൊഴിനൽകി. എന്നാൽ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷിയാസ് തന്റെ ഭാഗത്തെ ന്യായം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് തവണയും പരിപാടി മാറ്റിവെച്ചത് സംഘാടകരുടെ പിടിപ്പുകേടാണെന്ന് താരം പറഞ്ഞതിനോട് ഷിയാസ് പ്രതികരിക്കുകയായിരുന്നു. 2019 ലെ വാലൻറ്റൈൻസ് ഡേയിൽ നടക്കാനിരുന്ന പരിപാടിയിൽ നിന്ന് അവസാന നിമിഷം സണ്ണിലിയോണാണ് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ തലേ…

    Read More »
  • Lead News

    സംസ്ഥാനത്ത്‌ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത്‌ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,30,809…

    Read More »
  • Lead News

    ഉമ്മന്‍ചാണ്ടിയ്ക്ക് കീഴില്‍ 13,000 അനധികൃത നിയമനങ്ങള്‍; ലിസ്റ്റ് പുറത്ത് വിട്ട് സൈബര്‍ സിപിഐഎം

    കാലടി സര്‍വകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്ത രണ്ടു ദിവസമായി കേരളത്തില്‍ വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയോട് തിരിച്ചടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളുടെ ലിസ്റ്റുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ കാലത്ത് 13,000 അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ യുഡിഎഫ് നേതാക്കളുടെ സ്വന്തക്കാരും അണികളും ഘടകകക്ഷി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവിന്റെ മകനായ കുഞ്ഞ്, ഇല്ലംപള്ളി കോ ഓപ്പറേറ്റിവ് സര്‍വീസ് എക്സമിനെഷന്‍ ബോര്‍ഡ് ചെയര്‍മാന്‍. ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോര്‍ക്ക. കെ എം മാണിയുടെ മരുമകന്‍ എംടി ജോസഫ്, മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകന്‍. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ, സര്‍വവിഞ്ജാനകോശം ഡയറക്റ്റര്‍. മന്ത്രി അനൂബ് ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാ സ്റ്റ്രക്ചര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍.…

    Read More »
  • Lead News

    വൈദ്യുതി മോഷ്ടിച്ച ബിജെപി കൗണ്‍സിലര്‍ക്ക് 82000 രൂപ പിഴ

    വൈദ്യുതി മോഷ്ടിച്ച ബിജെപി കൗണ്‍സിലര്‍ക്ക് 82000 രൂപ പിഴ. തൊടുപുഴ നഗരസഭയിലെ ന്യൂമാന്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപില്‍ നിന്നാണ് വിജിലന്‍സ് പിഴ ഈടാക്കിയത്. ശ്രീലക്ഷ്മിയുടെ അച്ഛന്റെ ഊടമസ്ഥതയിലുളള വീട്ടിലെ വൈദ്യുതി കണക്ഷനില്‍ നിന്ന് സമീപത്തെ ഇവരുടെ രണ്ട് വീട്ടിലേക്ക് മീറ്റര്‍ വെയ്ക്കാതെ കേബിള്‍ വലിച്ച് അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. മോഷണത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യുത മോഷണം പുറത്തറിയുന്നത്. വൈദ്യുത മോഷണത്തിന് 62000 രൂപയും കോംപൗണ്ടിംഗ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്ത് 82000 രൂപ പിഴ ഈടാക്കുകയായിരുന്നു.

    Read More »
  • VIDEO

    ബിജെപിക്ക് വേണ്ടി പഠനം നടത്താൻ മുൻ ഡിജിപി ജേക്കബ് തോമസ്- വീഡിയോ

    Read More »
  • Lead News

    സർക്കാറിന് മുന്നറിയിപ്പുനൽകി യാക്കോബായ വിഭാഗം

    സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ വിഭാഗം. സഭയുടെ ശാപമേറ്റ് തുടർ ഭരണം നടത്താമെന്ന് കരുതേണ്ടെന്ന് യാക്കോബായ ബിഷപ്പ് തോമസ് മാർ അലക്സാണ്ട്രിയോസ് പറഞ്ഞു. 37 ദിവസം വഴിയരികിൽ മഞ്ഞും വെയിലും കൊണ്ടിരിക്കുന്ന തങ്ങളെ കാണാതെ പോയാൽ വിശ്വാസികൾ പ്രതികരിക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. സെക്രട്ടറിയേറ്റ് നടയിൽ യാക്കോബായ സഭ നടത്തുന്ന അവകാശ സംരക്ഷണ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്. സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണം കൊണ്ടുവരണം. നിയമനിർമാണത്തിന് സമരം ശക്തമാക്കും. നഷ്ടമായ പള്ളി സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്നും യാക്കോബായ സഭ വ്യക്തമാക്കി.

    Read More »
  • LIFE

    ആയിഷയെ കാണാന്‍ ദിലീപും കുടുംബവുമെത്തി

    മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലെത്തിയ താരമാണ് നാദിര്‍ഷ. നടനായും ഗായകനായും സംഗീത സംവിധായകനായും തിളങ്ങിയ ശേഷണമാണ് നാദിര്‍ഷ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ബിബിന്‍ ജോര്‍ജ്-വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമാണ് നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങളും നാദിര്‍ഷ സംവിധാനം ചെയ്തു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. ഇപ്പോള്‍ താരത്തിന്റെ മകളുടെ വിവാഹത്തലേന്നുള്ള ചടങ്ങുകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാദിര്‍ഷയുടെ മൂത്തമകള്‍ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11-ാം തീയതി. ഇതിന് മുന്നോടിയായുള്ള ചടങ്ങുകളാണ് കഴിഞ്ഞ ദിവസം നടന്നത്. ചടങ്ങിലെ മുഖ്യാതിഥിയായി നടന്‍ ദിലീപും കുടുംബവും എത്തിയിരുന്നു. ആയിഷയുടെ ഏറ്റവുമടുത്ത സുഹൃത്താുക്കളാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും നടിയായ നമിതാ പ്രമോദും. ഇരുവരും കല്യാണപ്പെണ്ണിനെ കാണാനെത്തിയിരുന്നു. ദിലീപിനൊപ്പം കാവ്യാ മാധവനും ചടങ്ങില്‍…

    Read More »
Back to top button
error: