Month: February 2021
-
NEWS
പോണ്‍ വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തു; നടി അറസ്റ്റില്‍
പോണ്‍വീഡിയോ ചിത്രീകരിച്ച് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത കേസില്‍ നടി അറസ്റ്റില്‍. വന്ദന തിവാരിയാണ് അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പര്‍ട്ടി സെല്ലാണ് നടിയെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് പോണ്‍ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമെന്ന് നിലനില്‍ക്കെ താരം പോണ്‍ വീഡിയോ ചിത്രീകരിച്ചുവെന്നും അത് പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. ഏക്ത കപൂര്‍ നിര്‍മിച്ച ഗന്ദിബാത് എന്ന വെബ്‌സീരിസിലെ നായികമാരില്‍ ഒരാളായി എത്തിയ വന്ദന 2012ലെ മിസ് ഏഷ്യബിക്കിനി മത്സരത്തിലെ വിജയിയാണ്. ഇഷ്‌ക്, ലഖ്‌നൗവി തുടങ്ങിയവയാണ് വന്ദനയുടെ മറ്റ് ചിത്രങ്ങള്‍.
Read More » -
NEWS
SBI ബാങ്കിനു മുന്നിൽ ജീവനക്കാരിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം,വിഴിഞ്ഞം SBI ബാങ്കിനു മുന്നിൽ ജീവനക്കാരിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. SBl ജീവനക്കാരി സിനിയെ (49) ആണ് ഭർത്താവ്ഗു സുഗതീശൻ കുത്തി പരിക്കേല്പിച്ചത്രു. ഗുരുതരമായി പരിക്കേറ്റ സിനിയെ വിഴിഞ്ഞം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രഥമ സുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് കാരണം എന്ന് ബന്ധുക്കൾ പറഞ്ഞു. ഇടയ്ക്ക് വെവ്വേറെ താമസിച്ചിരുന്നു എങ്കിലും സ്ഥിരം മദ്യപാനിയായ സുഗദീശൻ ലഹരി മുക്തി കേന്ദ്രത്തിൽ പോകാമെന്ന് സമ്മതിച്ച് വീണ്ടും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.ഇതിനിടെ ഇവർ വെങ്ങാനൂർ ഒരു ചിക്കൻ കടയും തുടങ്ങിയിരുന്നു. എന്നാൽ ഒരു മാസം മുൻപ് കടയിൽ വച്ച് മദ്യപിച്ചെത്തിയ സുഗദീശൻ മകനെയും ഭാര്യയേയും ഉപദ്രവിച്ചു. ഈ കേസ് നിൽക്കേയാണ് ഇയാൾ ഇന്ന് സിനി ജോലി ചെയ്യുന്ന ബാങ്കിനു മുന്നിൽ കാത്തുനിന്ന് ആക്രമിച്ചത്. ഇയാൾക്കെതിരെ നിരവധി തവണ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞു.
Read More » -
NEWS
പ്രിയപ്പെട്ട കൃഷിമന്ത്രീ ആര് യാതന നടത്തി യുദ്ധം ജയിച്ചു എന്നതല്ല ഇനി ചർച്ച ചെയ്യപ്പെടേണ്ട വിഷയം, നശിപ്പിക്കപ്പെട്ട വയലും തണ്ണീർത്തടങ്ങളും എത്രയും വേഗം തിരിച്ചു പൂർവസ്ഥിതിയിലാക്കാൻ എന്ത് നടപടി അങ്ങു കൈക്കൊള്ളും എന്നതാണ് ഇനി ജനത്തിന് അറിയേണ്ടത് – അഡ്വ.വിദ്യാ സംഗീത്
2014 മെയ് മാസത്തെ ചിത്രങ്ങളാണിത്.2008 നു മുൻപ് ശോഭ സിറ്റി വയൽ നികത്തി കഴിഞ്ഞിരുന്നു എന്നു വാദിക്കുന്നവർ ഈ ചിത്രങ്ങളും റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദിന്റെ ചിത്രങ്ങളും കാണുക. അന്ന് ഈ വയൽനികത്തലിനെതിരെ തൃശ്ശൂരിലെ ജനങ്ങളെങ്കിലും ജാഗ്രത പുലർത്തി കൂടെ നിന്നിരുന്നെങ്കിൽ ഇതെല്ലാം നിർമ്മിക്കപ്പെടുന്നതിന് മുൻപേ പ്രക്ഷോഭങ്ങളിലൂടെ നമുക്കത് തടയാമായിരുന്നു,തൃശൂർ നഗരത്തിന്റെ രൂക്ഷമായ കുടിവെള്ള പ്രശ്നവും,മഴ പെയ്യുന്നതോടെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയും നമുക്ക് ഒഴിവാക്കാമായിരുന്നു. തൃശൂരിലെ ജങ്ങളുടെ വോട്ട് വാങ്ങി ജയിച്ച തൃശൂർ MLA വി എസ് സുനിൽകുമാറിന്റെ ശോഭ സിറ്റി വയൽനികത്തുന്നതിനെതിരെയുണ്ടായ ഒരു ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന നിലപാടും ഇനി ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രിയപ്പെട്ട കൃഷിമന്ത്രീ, ആരു യാതന നടത്തി യുദ്ധം ജയിച്ചു എന്നതല്ല ഇനി ചർച്ച ചെയ്യപ്പെടേണ്ട വിഷയം, നശിപ്പിക്കപ്പെട്ട വയലും തണ്ണീർത്തടങ്ങളും എങ്ങനെ എത്രയും വേഗം തിരിച്ചു പൂർവസ്ഥിതിയിലാക്കാൻ എന്ത് നടപടി അങ്ങു കൈക്കൊള്ളും എന്നതാണ് ഇനി ജനത്തിന് അറിയേണ്ടത് .എവിടെയോ കിടക്കുന്ന ഒരു വ്യവസായിയായ…
Read More » -
NEWS
താരസംഘടനയായ അമ്മയുടെ ഓഫീസ് ഉദ്ഘാടന ത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. എസി ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ 150 ലധികം പേർ പങ്കെടുത്തുവെന്നും, കെട്ടിടത്തിന് പുറത്ത് വലിയ രീതിയിൽ ആളുകൾ തടിച്ചുകൂടിയിരുന്നുവെന്നും യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ഡിസിപിക്ക് നൽകിയ പരാതിയിലാണ് യൂത്ത് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം കഴിഞ്ഞദിവസം മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 10 കോടി രൂപയിലധികം ചെലവഴിച്ച അത്യാധുനിക സൗകര്യങ്ങളോടെ ആണ് മന്ദിരം രൂപകല്പന ചെയ്തിട്ടുള്ളത്. കൊച്ചി, കലൂർ ദേശാഭിമാനി റോഡിലാണ് ആറു നിലകളിലുള്ള ആസ്ഥാന മന്ദിരം.
Read More » -
Lead News
വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ സമൂഹത്തിൽ പ്രായോഗികമല്ലെന്ന് സിപിഐഎം നേതാവ്
മാർക്സിയൻ ദർശനത്തിന് അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ സമൂഹത്തിൽ പ്രായോഗികമാക്കാൻ കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ. ജന്മിത്വത്തിന്റെ പിടിയിൽ നിന്ന് സമൂഹം ഇനിയും മോചിതമാകാത്ത പശ്ചാത്തലത്തിലാണ് ഇത്. 1798 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്ക് പോലും ഇന്ത്യൻ സമൂഹം വളർന്നിട്ടില്ല എന്ന് ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. രാജ്യത്ത് ജനാധിപത്യ വിപ്ലവം ഇനിയും നടന്നിട്ടില്ല. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ് ഇന്ത്യ. സമൂഹത്തിലുള്ള മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം കൊണ്ട് ഇതിനു പകരം വെക്കാൻ ആകും എന്നാണ് നമ്മളിൽ പലരും കരുതുന്നത് – കണ്ണൂരിൽ കെഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം പി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Read More » -
NEWS
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പണം കെട്ടിവയ്‌ക്കണമെന്ന് യു പി സർക്കാർ
കാർഷഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പണം കെട്ടിവയ്‌ക്കണമെന്ന് യു പി സർക്കാർ. ബാഗ്‌പത്ത് ജില്ലാ അധികൃതരാണ് രണ്ട് ലക്ഷം രൂപയുടെ പേഴ്‌സണൽ ബോണ്ടുകൾ കെട്ടിവയ്‌ക്കാൻ കർഷകർക്ക് നോട്ടീസ് നൽകിയത്. ‘സമാധാനപൂർണമായ പ്രതിഷേധമാണ് നടത്തുന്നതെന്ന്’ ഉറപ്പിക്കാനാണ് ബോണ്ട് കെട്ടിവയ്‌ക്കാൻ നിർദേശിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ജനുവരി 31ന് ബരൗട്ടിൽ മഹാപഞ്ചായത്ത് ചേരുന്നതിന്റെ തലേന്നാണ് നോട്ടീസ് ലഭിച്ചതെന്ന് കർഷകനായ വിരേന്ദ്രസിങ് പ്രതികരിച്ചു. അടുത്തുള്ള 200 കർഷകർക്കും നോട്ടീസ് ലഭി ച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവരെ തടയുന്നതിനാണ് അധികൃതർ നോട്ടീസ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭാൽ, സിതാപുർ ജില്ലകളിലെ കർഷകനേതാക്കൾക്കും 50 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കാൻ നോട്ടീസ് നൽകിയിരുന്നു.
Read More » -
NEWS
കൗമാരക്കാരുടെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം തർക്കവിഷയം എന്ന് കോടതി
പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്സോ നിയമം നിർണായകമാണ് എന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർ കുട്ടികളാണ്. ഉഭയ സമ്മതത്തോടെയാണ് കാമുകനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്ന് ഇവർ പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ അത് സാധുതയുള്ള കാര്യമല്ല. 15 വയസ്സുകാരിയെ 19 വയസ്സുകാരൻ പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം ശിക്ഷ നൽകിയ കീഴ്ക്കോടതി വിധി താൽക്കാലികമായി മുംബൈ ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടി നേരത്തെ എഫ്ഐആറിൽ നൽകിയ മൊഴി മാറ്റിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവം കൂടി ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദാക്കുന്നതിന് മുംബൈ ഹൈക്കോടതി നടപടിയെടുത്തത്. പെൺകുട്ടിയുടെ പുതിയ മൊഴി ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം എന്നാണ്. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
Read More » -
NEWS
പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
പാലക്കാട് ആറു വയസുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്തു കൊന്നു . പൂളക്കാട് സ്വദേശിനി ഷാഹിദ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ഷാഹിദയുടെ മൂന്നാമത്തെ മകൻ ആമിലിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മൂന്നു മാസം ഗർഭിണിയാണ് ഷാഹിദ. ഞായറാഴ്ച പുലർച്ചെ നാലു മണിക്കാണ് സംഭവം. ഷാഹിദ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. ഷാഹിദയുടെ ഭർത്താവ് സുലൈമാൻ ഇതിനുശേഷമാണ് വിവരം അറിയുന്നത് എന്നാണ് റിപ്പോർട്ട്. ഷാഹിദയ്ക്ക് മാനസികപ്രശ്നമോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി അറിയില്ല എന്ന് നാട്ടുകാർ പറയുന്നു. ഷാഹിദ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
Read More » -
NEWS
കോട്ടയം തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന് എന്ന് റിപ്പോർട്ടുകൾ
72 വയസുള്ള കാർത്തിക ഭവനിൽ സുജാതയാണ് 52 കാരനായ മകൻ ബിജുവിൻ്റെ ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി മാതാപിതാക്കളുമായി തർക്ക ത്തിലേർപ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയുമായിരുന്നു. മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ട് എത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തിൽ പിതാവ് തമ്പി(74) നാണ് പരിക്കേറ്റു. വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും യാത്രക്കിടെ സുജാത മരിച്ചു.. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പ്രതിയായ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ റ്റി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ…
Read More »