Month: February 2021

  • LIFE

    ഷേണായീസ് തുറക്കുമ്പോൾ”ഓപ്പറേഷന്‍ ജാവ “

    നവീകരണത്തിനായി നാലുവർഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റർ, അഞ്ചു സ്ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന “ഓപ്പറേഷന്‍ ജാവ ” എന്ന മലയാള ചിത്രമാണ്. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഓപ്പറേഷൻ ജാവ” ഫെബ്രുവരി 12 തീയ്യേറ്ററുകളിലെത്തുന്നു. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിര്‍മ്മിക്കുന്ന “ഓപ്പറേഷൻ ജാവ” ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറാണ്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. പ്രൊഡക്ഷന്‍…

    Read More »
  • Lead News

    മാണി സി കാപ്പൻ യു ഡി എഫിലേക്ക്? താരീഖ് അൻവറുമായി ചർച്ച നടത്തി

    മാണി സി കാപ്പൻ യു ഡി എഫിലേയ്ക്ക് എന്ന് സൂചന. കഴിഞ്ഞ ദിവസം മാണി സി കാപ്പൻ കോട്ടയത്ത് വെച്ച് എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറുമായി ചർച്ച നടത്തിയതായാണ് വിവരം. യു ഡി എഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ട്. ദേശീയ നേതൃത്വത്തിന്റെ സമവായ ശ്രമം പാളിയതാണ് കടുത്ത തീരുമാനത്തിലേയ്ക്ക് മാണി സി കാപ്പനെ നയിച്ചത്.എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലുള്ള ചർച്ചയിൽ സമവായ ശ്രമങ്ങൾ ഏതാണ്ട് ഫലം കണ്ടതാണ്. ഉറപ്പുള്ള ഒരു സീറ്റും മറ്റു മൂന്ന് സീറ്റുകളും രാജ്യസഭാ സീറ്റും എൻ സി പിയ്ക്ക് വേണമെന്നതായിരുന്നു കൂടിക്കാഴ്ചയിൽ പവാർ ആവശ്യപ്പെട്ടത്.ഇതിന് പിന്നാലെ എൻ സി പി എൽ ഡി എഫിൽ തന്നെ തുടരുമെന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ ഈ ചർച്ചകൾ മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ യു ഡി എഫ്…

    Read More »
  • NEWS

    ജമ്മു കശ്മീരിലെ കുൽഗാം ഇനി സിപിഐ എം ഭരിക്കും

    ജമ്മു കശ്മീർ പ്രാദേശിക തെരഞ്ഞെടുപ്പിൽ കുൽഗാമിൽ അഞ്ച് സീറ്റിൽ മത്സരിച്ച് അഞ്ചിലും വിജയം കൈവരിച്ച സിപിഐ എം ഇനി കുൽഗാം ഭരിക്കും. കുൽഗാം ഡിഡിസിയുടെ ചെയർമാനായി സിപിഐ എം നേതാവ് മുഹമ്മദ് അഫ്സൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 14 സീറ്റിൽ സിപിഐഎമ്മും നാഷണൽ കോൺഫറൻസും 5 വീതം സീറ്റുകളിൽ വിജയിച്ചു.പിഡിപിയും കോൺഗ്രസും രണ്ട് വീതം സീറ്റുകൾ നേടി.

    Read More »
  • NEWS

    വധുവിനെ തൊട്ട ഫോട്ടോഗ്രാഫറുടെ കരണം കലക്കി വരൻ-വീഡിയോ

    സേവ് ദ ഡേറ്റും വിവാഹ വീഡിയോയും ഒക്കെയായി ഫോട്ടോ- വീഡിയോഗ്രാഫി വിവാഹചടങ്ങിൽ മാറ്റി നിർത്താനാവാത്ത ഒന്നാണ്. ഫോട്ടോ -വീഡിയോഗ്രാഫർമാരെ സംബന്ധിച്ച് വിവാഹത്തിന്റെ എല്ലാ നിമിഷവും ഒപ്പിയെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോഗ്രാഫറുടെ ദുരിതപൂർണമായി ദിവസമാണ്. ഇന്ത്യയിൽ തന്നെയാണിത് സംഭവിച്ചിരിക്കുന്നത്. ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ. വരനെ മാറ്റി നിർത്തി സർവാഭരണവിഭൂഷിതയായ വധുവിനെ ആണ് ഈ സമയം ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നത്. ഫോട്ടോ സെഷൻ നടക്കട്ടെ എന്ന് കരുതി വരനും അല്പം മാറിയാണ് നിൽക്കുന്നത്. ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. ഇതോടെ വരന്റെ ഭാവം മാറി. പാഞ്ഞുവന്ന വരൻ ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു. വധുവിനെ തൊട്ടതാണ് പ്രശ്നമായത്. വധു ആകട്ടെ ഞെട്ടുക അല്ല പകരം ചിരിച്ച് നിലത്ത് ഇരിക്കുകയായിരുന്നു. വരനും ഫോട്ടോഗ്രാഫറും ചിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. I just love this Bride 👇😛😂😂😂😂 pic.twitter.com/UE1qRbx4tv…

    Read More »
  • NEWS

    സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതി,മൂന്നാമത് നാഷണല്‍ സീറോ സര്‍വേ റിപ്പോര്‍ട്ട് പുറത്തിറങ്ങി

    തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ്…

    Read More »
  • Lead News

    വർമ്മ സാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ, പി വി അൻവറിന്റെ മാസ് എൻട്രി

    പി വി അൻവർ എം എൽ എയെ കാണാനില്ല എന്ന് വിവാദങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശവുമായി എംഎൽഎ. സീയാറ ലിയോണിൽ നിന്നാണ് പി വി അൻവറിന്റെ സന്ദേശം. അൻവർ ഘാനയിൽ ആണെന്ന അനുമാനത്തിൽ ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ എംഎൽഎയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ എതിരാളികൾ ട്രോളുകൾ കൊണ്ട് നിറച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ മറുപടി. പിവി അൻവർ എം എൽ എയുടെ ഫേസ്ബുക് പോസ്റ്റ്‌ – എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌.. ആദ്യമേ പറയാമല്ലോ.. ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക്‌ വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല.. അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ്…

    Read More »
  • NEWS

    ചെറുപ്പത്തിൽ ചർമ മാറ്റ ശാസ്ത്രക്രിയ നടത്തി, പ്രായപൂർത്തിയായപ്പോൾ യുവതിക്ക് വിരലിൽ നിന്ന് മുടി വളരാൻ തുടങ്ങി

    അമേരിക്കയിൽ ചർമമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് അമളി പിണഞ്ഞതോടെ പ്രായപൂർത്തിയായപ്പോൾ യുവതിക്ക് വിരലിൽ നിന്ന് മുടി വളരാൻ തുടങ്ങി. അമേരിക്കയിലെ ഹൂസ്റ്റണിൽ മക്കൻസി ബ്രൗൺ എന്ന യുവതിക്കാണ് വിരലിൽ മുടി വളരാൻ തുടങ്ങിയത്. ഒരു സുഹൃത്ത് പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് ബ്രൗൺ തന്റെ പ്രശ്നങ്ങൾ വിവരിച്ച് ടിക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു. രണ്ടു വയസ്സുള്ളപ്പോൾ അമ്മ വാതിൽ വലിച്ചടുക്കുമ്പോൾ ബ്രൗണിന്റെ കൈവിരൽ ഇടയിൽ പെടുകയായിരുന്നു. തുടർന്ന് കൈവിരലിൽ ചർമ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. കൊച്ചുകുട്ടി ആയതിനാലും മറ്റു ശരീരഭാഗങ്ങളിൽ പാട് കാണാതിരിക്കാനും ഗുഹ്യ ഭാഗത്തുനിന്നാണ് ഡോക്ടർ ചർമം എടുത്ത് കൈവിരലിൽ വച്ചത്. കൗമാരപ്രായം ആയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വിരലിന്റെ തലപ്പത്ത് മുടി വളരാൻ തുടങ്ങി. സ്കൂളിൽ അടക്കം പരിഹാസ കഥാപാത്രമായി. എന്തായാലും ബ്രൗണിന്റെ വീഡിയോ വൈറൽ ആണ്.

    Read More »
  • LIFE

    ഇരുപത്തിയഞ്ചുകാരിയായ വീട്ടുടമസ്ഥയെ ബുൾ ടെറിയർ വളർത്തു പട്ടി കടിച്ചു കൊന്നു

    ഇരുപത്തിയഞ്ചുകാരിയായ വീട്ടുടമസ്ഥയെ ബുൾ ടെറിയർ വളർത്തു പട്ടി കടിച്ചു കൊന്നു. ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ആണ് സംഭവം. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചു കഴിഞ്ഞിരുന്നു. വീട്ടിനുള്ളിൽ യുവതിയും നായയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു കൈപ്പത്തി പൂർണമായും നായ ഭക്ഷിച്ചിരുന്നു. ദേഹമാസകലം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. ഏറെ പരിശ്രമിച്ചാണ് പൊലീസ് നായയെ പിടിച്ചുകെട്ടി കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊലീസിനെ വിളിക്കുന്നത്. പോലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. മറ്റ് ദുരൂഹ സാഹചര്യങ്ങളൊന്നും വീട്ടിലോ പരിസരത്തോ ഇല്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. ബുൾ ടെറിയർ ഇനത്തിൽ പെട്ടതാണ് നായ. വളർത്തി പരിചയമില്ലാത്ത ആളുകൾക്ക്‌ ബുൾ ടെറിയർ അപകടകാരിയാണ്.

    Read More »
  • Lead News

    മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

    കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കൽ പതിനാറിൽ ചിറ കാർത്തികയിൽ സുശീല ആണ് വെട്ടേറ്റ് മരിച്ചത്. 70 വയസ്സായിരുന്നു. സുശീലയെ വെട്ടുന്നത് തടയാൻ ചെന്ന പിതാവിനും പരിക്കുണ്ട്.പ്രതി ഓയിൽ തമ്പിയെ പോലീസ് അറസ്റ്റ് ചെയ്തു

    Read More »
  • Lead News

    കർഷക സമരത്തിൽ കേന്ദ്രകൃഷിമന്ത്രിക്കെതിരെ ആർഎസ്എസ് നേതാവ്

    കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ മുതിർന്ന ആർഎസ്എസ് നേതാവ്. കർഷക സമരവുമായി ബന്ധപ്പെട്ടാണ് വിമർശനം. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ മുൻ എം പി കൂടിയാണ് രഘുനന്ദൻ ശർമ. തോമറിന് അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചിരിക്കുന്നുവെന്ന് ശർമ വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. നിങ്ങൾ സർക്കാരിന്റെ ഭാഗമാണ്. കർഷകരെ സഹായിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ചില ആളുകൾക്ക് സഹായം വേണ്ടെങ്കിൽ പിന്നെ നല്ല കാര്യങ്ങൾ ചെയ്തിട്ട് എന്താണ് കാര്യം. നഗ്നരായിരിക്കാൻ ആഗ്രഹിക്കുന്നവരെ നിർബന്ധിച്ചു വസ്ത്രം ധരിപ്പിക്കുന്നത് എന്തിനാണെന്നും ശർമ ചോദിച്ചു. നമുക്ക് താൽപര്യമില്ലാത്ത കോൺഗ്രസിന്റെ എല്ലാ വൃത്തികെട്ട നയങ്ങളെയും ഉയർത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നത്. വെള്ളത്തുള്ളികൾ ചോർന്നുപോകുന്നത് മൺ കലത്തെ കാലിയാക്കും. അതുപോലെ തന്നെയാണ് ജനവിധിയും എന്ന് ഓർക്കണമെന്നും ശർമ പറഞ്ഞു.

    Read More »
Back to top button
error: