കൗമാരക്കാരുടെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം തർക്കവിഷയം എന്ന് കോടതി

പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്സോ നിയമം നിർണായകമാണ് എന്നും കോടതി നിരീക്ഷിച്ചു.

നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർ കുട്ടികളാണ്. ഉഭയ സമ്മതത്തോടെയാണ് കാമുകനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്ന് ഇവർ പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ അത് സാധുതയുള്ള കാര്യമല്ല. 15 വയസ്സുകാരിയെ 19 വയസ്സുകാരൻ പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം ശിക്ഷ നൽകിയ കീഴ്ക്കോടതി വിധി താൽക്കാലികമായി മുംബൈ ഹൈക്കോടതി റദ്ദാക്കി.

പെൺകുട്ടി നേരത്തെ എഫ്ഐആറിൽ നൽകിയ മൊഴി മാറ്റിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവം കൂടി ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദാക്കുന്നതിന് മുംബൈ ഹൈക്കോടതി നടപടിയെടുത്തത്. പെൺകുട്ടിയുടെ പുതിയ മൊഴി ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം എന്നാണ്. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *