NEWSTOP 10

താരസംഘടനയായ അമ്മയുടെ ഓഫീസ് ഉദ്ഘാടന ത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. എസി ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ 150 ലധികം പേർ പങ്കെടുത്തുവെന്നും, കെട്ടിടത്തിന് പുറത്ത് വലിയ രീതിയിൽ ആളുകൾ തടിച്ചുകൂടിയിരുന്നുവെന്നും യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ഡിസിപിക്ക്‌ നൽകിയ പരാതിയിലാണ് യൂത്ത് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം കഴിഞ്ഞദിവസം മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 10 കോടി രൂപയിലധികം ചെലവഴിച്ച അത്യാധുനിക സൗകര്യങ്ങളോടെ ആണ് മന്ദിരം രൂപകല്പന ചെയ്തിട്ടുള്ളത്. കൊച്ചി, കലൂർ ദേശാഭിമാനി റോഡിലാണ് ആറു നിലകളിലുള്ള ആസ്ഥാന മന്ദിരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button