NEWS
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പണം കെട്ടിവയ്‌ക്കണമെന്ന് യു പി സർക്കാർ
കാർഷഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പണം കെട്ടിവയ്‌ക്കണമെന്ന് യു പി സർക്കാർ. ബാഗ്‌പത്ത് ജില്ലാ അധികൃതരാണ് രണ്ട് ലക്ഷം രൂപയുടെ പേഴ്‌സണൽ ബോണ്ടുകൾ കെട്ടിവയ്‌ക്കാൻ കർഷകർക്ക് നോട്ടീസ് നൽകിയത്. ‘സമാധാനപൂർണമായ പ്രതിഷേധമാണ് നടത്തുന്നതെന്ന്’ ഉറപ്പിക്കാനാണ് ബോണ്ട് കെട്ടിവയ്‌ക്കാൻ നിർദേശിച്ചതെന്ന് അധികൃതർ വിശദീകരിച്ചു.
ജനുവരി 31ന് ബരൗട്ടിൽ മഹാപഞ്ചായത്ത് ചേരുന്നതിന്റെ തലേന്നാണ് നോട്ടീസ് ലഭിച്ചതെന്ന് കർഷകനായ വിരേന്ദ്രസിങ് പ്രതികരിച്ചു. അടുത്തുള്ള 200 കർഷകർക്കും നോട്ടീസ് ലഭി ച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവരെ തടയുന്നതിനാണ് അധികൃതർ നോട്ടീസ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭാൽ, സിതാപുർ ജില്ലകളിലെ കർഷകനേതാക്കൾക്കും 50 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കാൻ നോട്ടീസ് നൽകിയിരുന്നു.