ട്വന്റി20യെ മെരുക്കാൻ സിപിഐഎം?പി രാജീവും ചന്ദ്രൻപിള്ളയും സി എൻ മോഹനനും സാബു എം ജേക്കബിനെ കണ്ടു

കിഴക്കമ്പലം ട്വന്റി 20 നേതാവിനെ സന്ദർശിച്ച് സിപിഐഎം നേതാക്കൾ. സിപിഎം നേതാക്കളായ പി രാജീവ്, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള എന്നിവരാണ് ട്വന്റി20 നേതാവ് സാബു എം ജേക്കബുമായി ചർച്ച നടത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

കിഴക്കമ്പലം, കുന്നത്തുനാട്,മഴുവന്നൂർ ഐക്കരനാട് പഞ്ചായത്തുകളിലും വെങ്ങോല പഞ്ചായത്തിൽ 8 വാർഡുകളിലും 9 ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനുകളിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ട്വന്റി20 ജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്, പെരുമ്പാവൂർ,എറണാകുളം, അങ്കമാലി,കോതമംഗലം, പിറവം എന്നിവിടങ്ങളിൽ ട്വന്റി20 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ട്.

കേരളം മുഴുവൻ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ ട്വന്റി20 ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞായറാഴ്ചയിലെ പ്രധാന പത്രങ്ങൾ ഒന്നാം പേജിൽ തന്നെ ട്വന്റി20 പരസ്യം നൽകിയിട്ടുണ്ട്. ആധുനിക കേരളത്തിനായി അണിചേരാൻ ആണ് ആഹ്വാനം.

Leave a Reply

Your email address will not be published. Required fields are marked *