സച്ചിയുടെ ഓർമ്മ ദിനത്തിൽ ‘വിലായത്ത് ബുദ്ധ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ”വിലായത്ത് ബുദ്ധ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഹിറ്റ് മേക്കർ സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ജേക്സ് ബിജോയ് ആണ് സംഗീതം.ബാദുഷ എൻ.എം ആണ് പ്രോജക്ട് ഡിസൈനർ.മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ് .

കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ,മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂം- സുജിത്ത് സുധാകരൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *