NEWS

അ​ടി​പി​ടി​ക്കി​ടെ യു​വാ​വ് ബാ​റി​ൽ വച്ച് മ​ധ്യവ​യ​സ്‌​ക്ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ര്‍ പു​ന്നൂ​ക്കാ​വ് സ്വ​ദേ​ശിയുടെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി ക​ടി​ച്ചു മു​റി​ച്ച​ത്.

വേ​ര്‍​പെ​ട്ട ജ​ന​നേ​ന്ദ്രി​യം തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ര്‍​ത്തു.ശ​നി​യാ​ഴ്ച രാ​ത്രി കു​ന്ന​ത്തൂ​ര്‍മ​ന ബാ​റി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം.

ബാ​റി​ലെ​ത്തി​യ യുവാവിൻ്റെ ഓ​ട്ടോ അവിടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മധ്യവയസ്ക്കൻ്റെ കാ​റി​ല്‍ ത​ട്ടി. ഇ​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കും കൈ​യാ​ങ്ക​ളി​യി​ലെ​ത്തി.

ഇ​തി​നി​ടെ​യാ​ണ് മധ്യവയസ്ക്കനെ ആ​ക്ര​മി​ച്ച് പ്ര​തി ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്ത​ത്. തുടർന്ന് മധ്യവയസ്ക്കനെ ഉ​ട​ന്‍ ത​ന്നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button