Month: February 2021
-
LIFE
”ഡ്രസ്സ് അല്ല മേഡം ഇവിടെ പ്രശ്നം, കാഴ്ചപ്പാടാണ്” മാസ്റ്ററിലെ ഡിലീറ്റഡ് സീന്‍ പുറത്ത്
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ലോകവ്യാപകമായി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തീയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരേയും ആരാധകരെയും എത്തിക്കുന്നതിൽ മാസ്റ്റർ വഹിച്ച പങ്ക് വളരെ വലുതാണ്. ജനുവരി 13ന് പൊങ്കൽ റിലീസ് ആയിട്ടാണ് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തിയത്. കൊവിഡ് മാനദണ്ഡങ്ങളും 50 % സീറ്റിങ്ങിലും ചിത്രം 200 കോടി കളക്ട് ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കോളജ് അധ്യാപകനായ ജെഡി എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിൽ എത്തിയത്. കുട്ടികളുടെ പ്രശ്നത്തിൽ കൂടെ നിൽക്കുന്ന അധ്യാപകനായ ജെഡിയുടെ ഒരു മാസ് രംഗമാണ് അണിയറപ്രവർത്തകർ ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തിൽ നിന്നും പ്രസ്തുത സീൻ ഒഴിവാക്കിയതില്‍ പ്രേക്ഷകരും ആരാധകരും അണിയറ പ്രവർത്തകരോട് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ചിത്രത്തില്‍ ഈ രംഗവും ഉൾപ്പെടുത്താമായിരുന്നു എന്നാണ് ഇപ്പോൾ പൊതുവേ ആരാധകരും പ്രേക്ഷകരും…
Read More » -
Lead News
തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി ഒലിച്ചുപോയതായി റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. ഡെറാഡൂണില്‍ നിന്ന് 280 കിലോമീറ്റര്‍ കിഴക്കുമാറി ദൗളിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജലവൈദ്യുത നിലയമാണ് തകര്‍ന്നത്. സംസ്ഥാന എന്‍ടിപിസി ലിമിറ്റഡ് മൂവായിരം കോടി രൂപയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് 520 മെഗാവാട്ടിന്റെ തപോവന്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. കാണാതായവരിലേറെയും ഇവിടത്തെ തൊഴിലാളികളാണ്. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇവിടെ തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) രക്ഷിച്ചു. 16 പേരെ രക്ഷിച്ചെന്നും അനൗദ്യോഗിക കണക്കുണ്ട്. അതേസമയം, തപോവനു സമീപമുളള മലരി താഴ് വരയോട് ചേര്‍ന്ന രണ്ട് പാലങ്ങളും ഒഴികിപ്പോയി. താഴ് വരയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കുടിലുകളും തകര്‍ന്നതായാണ് വ്യോമസേന വ്യക്തമാക്കുന്നത്.
Read More » -
LIFE
”സൽമ” ചലച്ചിത്രമാകുന്നു: നരണിപ്പുഴ ഷാനവാസിന്റെ ഓർമ്മയിൽ സുഹൃത്തുക്കൾ
കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനായ നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥയായ ”സൽമ” വിജയ് ബാബു സിനിമയാക്കുന്നു. ഷാനവാസിന്റെ അനുസ്മരണ ഭാഗമായി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലാഭവിഹിതത്തിൽ ഒരു പങ്കു ഷാനവാസിന്റെ കുടുംബത്തിന് നൽകുമെന്ന് വിജയ് ബാബു അറിയിച്ചു. യോഗത്തിൽ വച്ച് തിരക്കഥയുടെ പകർപ്പ് ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്ന് വിജയ് ബാബുവിന് കൈമാറി. ”ഷാനവാസിന് പ്രിയപ്പെട്ടവർ ഇന്ന് കൊച്ചിയിൽ ഒരു യോഗം ചേർന്നു. എന്റെ അഭ്യർത്ഥനപ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥ അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് കൈമാറി. സൽമ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. അതിന്റെ ലാഭവിഹിതം ഷാനവാസിന്റെ കുടുംബത്തിന് നൽകും” -വിജയ് ബാബു പറഞ്ഞു. 2020 ഡിസംബർ 23നാണ് ഹൃദയാഘാതംമൂലം നരണിപ്പുഴ ഷാനവാസ് മരണമടഞ്ഞത്. ഷാനവാസിന്റെ ഓർമ്മയ്ക്ക് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ…
Read More » -
Lead News
തൊഴില്‍ത്തട്ടിപ്പ്; സരിതയുടെ ഒത്താശയോടെ 4 പേര്‍ക്ക് ജോലി, ശബ്ദരേഖ പുറത്ത്
തൊഴില്‍ത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയായ സരിത എസ് നായരുടേത് എന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. അനധികൃതനിയമനങ്ങള്‍ വിവാദമായിരിക്കെയാണ് ഈ പുതിയ വാര്‍ത്ത. ആരോഗ്യ കേരളം പദ്ധതിയില്‍ സരിതയുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയെന്നാണ് പരാതിക്കാരനുമായുളള ശബ്ദരേഖയില്‍ സരിത പറയുന്നത്. ജോലി കിട്ടുന്നവരും കുടുംബങ്ങളും പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. സോളാര്‍ കേസിലെ വിവാദ നായികയായ സരിത. എസ്. നായര്‍ അടുത്തിടെയാണ് തൊഴില്‍ത്തട്ടിപ്പ് കേസിലും പ്രതിയായത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ മുഖ്യപ്രതിയാണ് സരിത. രണ്ട് പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരിത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി എന്നാണ് നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
Read More » -
Lead News
ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; 14 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് സഹായവാഗ്ദാനവുമായി യുഎന്‍
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2 തുരങ്കങ്ങളിലായി നൂറിലധികം ആളുകളാണ് കുടുങ്ങി കിടക്കുന്നത്. അതില്‍ 15 പേരെ രക്ഷിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ചമോലി പോലീസ് പറഞ്ഞു. തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 154 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. അതില്‍ 25 പേരെ രക്ഷിച്ചതായും വിവരമുണ്ട്. 13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതേസമയം, ഉത്തരാഖണ്ഡ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടേയും കാണാതായവരുടെയും കുടുംബാംഗങ്ങളെയും ഇന്ത്യയെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അനുശോചനം അറിയിച്ചതായി യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു. टनल में फंसे लोगों के लिए राहत एवं बचाव कार्य जारी। जेसीबी की मदद से टनल के अंदर पहुंच कर…
Read More » -
Lead News
ആദ്യലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താല്‍ വെട്ടിക്കളഞ്ഞു,കാലടിയിലെ “വിഷയ വിദഗ്ധ”നെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പ്
കാലടിയിലെ നിയമനത്തെ കുറിച്ച് ലിസ്റ്റ് “ശീർഷാസനം” ചെയ്തുവെന്ന ആരോപണം ഉന്നയിച്ച വിഷയ വിദഗ്ധന്റെ നീതികേടിനെതിരെ മുന്‍ ഉദ്യോഗാര്‍ഥിക്ക് പറയാനുള്ളത് കേള്‍ക്കൂ. നാളിന്നോളം അയാൾ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ചു ഏകദേശ രൂപം കിട്ടും. വായിക്കാതെ പോകരുത് ഞാന്‍ പങ്കെടുത്ത 2 ഇന്റര്‍വ്യൂകളില്‍ സബ്ജക്റ്റ് എക്‌സ്പര്‍ട്ടായി ഈ പറഞ്ഞ ‘ശീർഷാസന അധ്യപകൻ’ ഉണ്ടായിരുന്നു. ഒന്ന് തൃശൂർ ജില്ലയിലെ പ്രമുഖ കോളേജ്. 7 പേരെയാണ് അന്ന് തിരഞ്ഞെടുത്തത്. പി എച്ച് ഡി ഉള്ള ഒരാള്‍ പോലും അക്കൂട്ടത്തിലില്ലായിരുന്നു. റാങ്കോ മറ്റ് പബ്ലിക്കേഷന്‍സോ എക്‌സ്പീരിയന്‍സോ ഇല്ലാത്ത 7 പേരെ ഞങ്ങളടക്കമുള്ളവരെ വിഡ്ഢികളാക്കിക്കൊണ്ട് നിയമിച്ചു. ആദ്യലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ, ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താല്‍ വെട്ടിക്കളഞ്ഞു. ഒപ്പിട്ട ലിസ്റ്റ് തിരുത്തിയാണ് പിന്നീട് പുറത്തുവന്നത്. 7 ശുദ്ധക്രിസ്ത്യാനികളെ നിയമിച്ച് സഭയുടെ മാനം കാത്തപ്പോള്‍ അന്നും ഫേസ്ബുക്കുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ പ്രമുഖ കോളേജിലായിരുന്നു ഇയാൾ ‘എക്സ്പർട്ട്’ ആയിരുന്ന അടുത്ത ഇന്റര്‍വ്യൂ. സ്വന്തം താത്പര്യപ്രകാരം ഒരു…
Read More » -
NEWS
റിലീസിന് തയ്യാറെടുത്ത് അജഗജാന്തരം’ ഒഫീഷ്യൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അജഗജാന്തര’ത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ജയസൂര്യയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് റിലീസ് ചെയ്തത്. പൂരപ്പറമ്പിലേയ്ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. ആൻ്റണി വർഗീസ്, അർജുൻ അശോകൻ, സുധി കോപ്പ, ലുക്മാൻ എന്നിവർക്കൊപ്പം ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിൽവർബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിന്റോ ജോർജ്,…
Read More » -
LIFE
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ കേരളത്തിൽ, ലഭിച്ചതോ ഒരു കോടിയുടെ ഭാഗ്യം
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കേരളത്തിലെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യ മിത്ര ലോട്ടറിയുടെ ഒരു കോടി സമ്മാനം. പുത്തനത്താണി ടൗണിലെ ഭാഗ്യതാരം ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ കൈപാലക്കൽ പ്രഭാകരനെ കാണാനാണ് കർണാടക സ്വദേശി സോഹൻ ബൽറാം കേരളത്തിലെത്തിയത്. മാണ്ഡ്യ ജില്ലയിലെ സോമന ഹള്ളി സ്വദേശിയാണ് സോഹൻ ബൽറാം. പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ കടയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഇതാദ്യമായാണ് സോഹൻ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ഇന്നലെ ഉച്ചയോടെ സോഹനും കുടുംബവും കർണാടകത്തിലേക്ക് മടങ്ങി. ഇതിനിടെയാണ് ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപയുടെ അഞ്ചു സമ്മാനാർഹരിൽ ഒരാളായി സോഹൻ മാറുകയായിരുന്നു. ഫലം ഓൺലൈനായി അറിഞ്ഞ പ്രഭാകരൻ തന്നെയാണ് സോഹനെ വിളിച്ച് കാര്യം പറയുന്നത്. ഇതോടെ സോഹനും കുടുംബവും കർണാടകയിലേക്കുള്ള യാത്ര മാറ്റിവെച്ച് പുത്തനത്താണിയിലേക്ക് തിരിച്ചു.
Read More » -
TRENDING
ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു
സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്.ദുബായിൽ 14 ദിവസത്തെ ക്വാറൻ്റയിൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്. ഇക്കൂട്ടർക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നല്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ:കെ. ഇളങ്കോവൻ ,യു.എ.ഇ.യിലെ ഇന്ത്യൻ അമ്പാസിഡർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.
Read More » -
LIFE
തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സൂര്യയുടെ ഫേസ്ബുക് പോസ്റ്റ് – “കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും”_ താരം ഫേസ്ബുക്കില്‍ കുറിച്ചു .
Read More »