NEWS

സിദ്ധാർത്ഥ് ഭരതന്റെ ”ചതുരം” ഒരുങ്ങുന്നു

പ്രശസ്ത സംവിധായകൻ സിദ്ധാർഥ് ഭരതൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ”ചതുരം” എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രീൻവിച്ച് എന്റര്‍ടൈന്‍മെന്റ്സിനും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷൻസിനും വേണ്ടി വിനീത അഭിജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വർമ്മയും ചിത്രസംയോജനം ദീപു ജോസഫും നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള, കലാസംവിധാനം അഖിൽരാജ് ചിറയിൽ, സഹസംവിധാനം ആംബ്രോ വര്‍ഗീസ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സമയം അഭിലാഷ്. ചതുരത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

Back to top button
error: