Month: February 2021
-
Lead News
ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് പരിഹാരമാകുന്നുവെന്ന് രാജ്‌നാഥ് സിംഗ്
ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് പരിഹാരമാകുന്നു. ലഡാക്കിലെ പാങ്കോംഗ് തീരത്തുനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികർ പിൻമാറുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനീസ് സേന ഫിംഗർ എട്ടിലേയ്ക്കും ഇന്ത്യൻ സേന ഫിംഗർ മൂന്നിലേക്കുമാണ് പിന്മാറുന്നത്. പാർലമെന്‍റിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്. പിൻമാറ്റത്തിനുശേഷം ഇരുരാജ്യങ്ങളും യോഗം ചേരും. കൂടുതൽ ഇടങ്ങളിലെ പി·ാറ്റം യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽ പലതവണ നടത്തിയ ചർച്ചകൾക്കുശേഷമാണ് സേന പിൻമാറ്റം.
Read More » -
Lead News
യുവതിയെയും മകളെയും കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: യുവതിയെയും രണ്ടു വയസുള്ള മകളെയും കാണാതായ സംഭവത്തിൽ 2011 ൽ മാറനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് നടത്തുന്നതിന് സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. പൂവാർ സ്വദേശി മാഹിൻ കണ്ണ് മാറനല്ലൂർ എസ്. ഐ ക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. ക്രൈം നമ്പർ 397/2011 അനുസരിച്ച് ഹൈക്കോടതിയിൽ നിന്നും ലഭിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് 2019 ഡിസംബർ 30 ന് എസ്. ഐക്ക് മുന്നിൽ ഹാജരായ തന്നെ സ്റ്റേഷനിലും പോലീസ് വാഹനത്തിലും വച്ച് എസ് ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ പരാതി കളവാണെന്ന് എസ് ഐ അറിയിച്ചു. മകളുമായി കാണാതായ പെൺകുട്ടിയുമായി പരാതിക്കാരന് ബന്ധമുണ്ടായിരുന്നതായി എസ് ഐ അറിയിച്ചു. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം ഡി വൈ എസ് പി…
Read More » -
Lead News
കോവിഡ് വകഭേദം വാക്‌സിന് ഭീഷണിയോ ?
കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക വകഭേദം വന്ന വൈറസ് വാക്‌സിനേഷന് ഭീഷണിയാകുമെന്നും ലോകമെമ്പാടും വൈറസ് പടര്‍ന്ന് പിടിച്ചേക്കുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. യു.കെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്കാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൂടുതല്‍ വ്യാപനശേഷിയുളള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നും ഇത് പ്രതിരോധശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ പറയുന്നു. കോവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതകമാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുളളൂവെന്നും എന്നാല്‍ ഇതിന് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും എടുത്തേക്കാമെന്നുമാണ് ഷാരോണ്‍ പറയുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കോവിഡ് വാക്‌സിന്‍ ബ്രിട്ടണില്‍ ഇതുവരെ ഫലപ്രദമായിരുന്നു. എന്നാല്‍ ഇനി എന്ത് സംഭവിക്കുമെന്ന…
Read More » -
NEWS
കോൺഗ്രസ് നവമാദ്ധ്യമ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
എഐസിസി സാമൂഹിക മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ “ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ അംഗമാകുക” എന്നപേരിൽ ക്യാമ്പയിൻ ആരംഭിച്ചു. കെപിസിസി ആസ്ഥാനത്ത് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. 1800 1200 00044 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയോ. 7574000525 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയച്ചോ www.incsmw.in www.incsmwarriors.com എന്ന വെബ്സൈറ്റ് വഴിയോ നിങ്ങൾക്കും കൊണ്ഗ്രെസ്സ് പാർട്ടി സമൂഹ മാധ്യമ പോരാളിയാകാം. ഒരു പാർലമെന്റ് മണ്ഡലത്തിൽ 5000 പേരെ പരിശീലനം നൽകി കൊണ്ഗ്രെസ്സ് സമൂഹ മാധ്യമ വിഭഗം വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2020 ഫെബ്രുവരി 8 തിങ്കളാഴ്ചയാണ് ദേശീയ തലത്തിൽ കാമ്പയിൻ ആരംഭിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ എ ഐ സി സി സോഷ്യൽ മീഡിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ആന്റണി എന്നിവർ ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.
Read More » -
LIFE
കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ
ഒരു ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഡിസംബറിന്റെ ആദ്യവാരത്തിലെ പകലും രാത്രികളും സിനിമാ കാഴ്ചകളുടേതാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകൾ കാണാനായി അവർ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറും. പിന്നെയുള്ള ഏഴ് രാത്രിയും പകലും സിനിമയിലാണ് ജീവിക്കുക. പുതിയ സംസ്കാരവും പുതിയ കാഴ്ചകളും അവരെ മറ്റൊരു ലോകത്ത് എത്തിക്കും. കോവിഡ് പ്രതിസന്ധി ലോകം ആകെ അലയടിക്കുന്ന ഘട്ടത്തിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുതിയ രൂപവും ഭാവവും നൽകി അവതരിപ്പിക്കുകയാണ് സംഘാടകര്‍. കോവിഡ് പശ്ചാത്തലമായതിനാല്‍ തിരുവനന്തപുരത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നാലു മേഖലകളിലായിട്ടാണ് ഇത്തവണ മേള ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഈ തവണ മേള നടത്തുക. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും, എറണാകുളത്ത് 17 മുതൽ 21 വരെയും, പാലക്കാട് 23 മുതൽ 27 വരെയും, തലശ്ശേരിയിൽ മാർച്ച് 1 മുതൽ 5 വരെയുമായിരിക്കും മേള നടത്തുക. ഓരോ നഗരത്തിലും…
Read More » -
Lead News
കെ. വി. തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും
കെ.വി. തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. ഇതുസംബന്ധിച്ച തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി. തോമസിനെ സോണിയ ഗാന്ധി നേരിട്ടുവിളിച്ചാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ ഉന്നത പദവി തോമസിന് നൽകാൻ തീരുമാനിച്ചത്.
Read More » -
Lead News
കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം: മുല്ലപ്പള്ളി
മാണി.സി.കാപ്പനെ യുഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരികയാണെങ്കില്‍ അത്രയും സന്തോഷമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും.ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏങ്ങനെയായിരിക്കണമെന്ന പൊതുമാനദണ്ഡം കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത്. ജനസ്വീകാര്യതയാണ് അടിസ്ഥാനഘടകം. മറ്റൊന്നും ബാധകമല്ല. തദ്ദേശതെരഞ്ഞെടുപ്പിലേത് പോലെ അനവധാനതയോടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിരിക്കില്ല നിയമസഭയിലേത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍-മഹിളകള്‍-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കും. എന്നും യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അനുകൂല രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത്.യുവാക്കള്‍ ക്ഷുഭിതരാണ്.അനര്‍ഹരെ പിന്‍വാതില്‍ വഴി നിയമിക്കുന്നു.തലസ്ഥാന നഗരിയില്‍ പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം ഇരമ്പുമ്പോഴും മനുഷ്യത്വം തെല്ലുമില്ലാത്ത മുഖ്യമന്ത്രി സ്ഥിരനിയമനം നടത്തി.ഈ സര്‍ക്കാര്‍ നടത്തിയ…
Read More » -
LIFE
കലാഭവന്‍ മണി മെമ്മോറിയൽ അവാർഡ് കോട്ടയം നസീറിന്
കലാഭവൻ മണിയുടെ പേരിലുള്ള ഈ വര്‍ഷത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കോട്ടയം നസീറിന് സമ്മാനിച്ചു. മിമിക്രി രംഗത്ത് 30 വർഷം പൂർത്തിയാക്കിയ കോട്ടയം നസീറിന് ഇത് അഭിമാന നിമിഷം. എറണാകുളം YMCA ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി കമാൽപാഷ ഫലകവും, കെ.എസ് പ്രസാദ് പൊന്നാടയും നൽകി ആദരിച്ചു. കലാഭവൻമണി മെമ്മോറിയൽ സമിതി ചെയർമാൻ അജിൽ മണിമുത്ത്, അവാർഡ് കമ്മിറ്റി അംഗമായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ഉമർ നിസാർ, മാസ്റ്റർ എം ദർശൻ എന്നിവർ സന്നിഹിതരായിരുന്നു. ഒരു ചലചിത്രതാരം എന്നതിനപ്പുറത്തേക്ക് കലാഭവൻ മണി മലയാളികൾക്ക് എന്നും ഒരു വികാരമാണ്. ഒരു സിനിമാതാരത്തിന്റെ വിയോഗത്തിൽ മലയാളികള്‍ ഒന്നാകെ കരഞ്ഞിട്ടുണ്ടെങ്കിൽ അത് മണിക്ക് വേണ്ടി മാത്രമായിരുന്നു. മണിയെന്ന താരത്തെയും മനുഷ്യ സ്നേഹിയെയും ഒരിറ്റ് കണ്ണീരോടെ അല്ലാതെ മലയാളികള്‍ക്കും മലയാളചലച്ചിത്ര മേഖലയ്ക്കും ഓർക്കാൻ കഴിയില്ല. ശരീരം കൊണ്ടു മാഞ്ഞു പോയാലും മണി എന്നും ഒരു ചിരിച്ച മുഖമായി മലയാളികളുടെ മനസ്സിൽ ഉണ്ടാവും. കഷ്ടപ്പെടുന്ന ആരെയും…
Read More » -
Lead News
ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ചാണ്ടി
പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല. ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ അസഹിഷ്ണുത മൂര്‍ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎന്‍…
Read More » -
Lead News
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവും പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവായ 45-കാരനെയും സഹോദരന്റെ സുഹൃത്തായ നൗഷാദി(22)നെയുമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ചാത്തന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. 2020 നവംബര്‍ മുതല്‍ താന്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Read More »