NEWS
ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് പരിഹാരമാകുന്നുവെന്ന് രാജ്നാഥ് സിംഗ്

ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് പരിഹാരമാകുന്നു. ലഡാക്കിലെ പാങ്കോംഗ് തീരത്തുനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികർ പിൻമാറുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈനീസ് സേന ഫിംഗർ എട്ടിലേയ്ക്കും ഇന്ത്യൻ സേന ഫിംഗർ മൂന്നിലേക്കുമാണ് പിന്മാറുന്നത്. പാർലമെന്റിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.
പിൻമാറ്റത്തിനുശേഷം ഇരുരാജ്യങ്ങളും യോഗം ചേരും. കൂടുതൽ ഇടങ്ങളിലെ പി·ാറ്റം യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽ പലതവണ നടത്തിയ ചർച്ചകൾക്കുശേഷമാണ് സേന പിൻമാറ്റം.