Month: February 2021

  • LIFE

    ”സൂപ്പര്‍ ശരണ്യ”യുമായി തണ്ണീർമത്തന്റെ വിജയ ശിൽപ്പികൾ

    മലയാളത്തിലെ ആകസ്മിക വിജയമെന്ന് തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിലും പരിമിതമായ ബഡ്ജറ്റിലും ഒരുങ്ങിയ ചിത്രം മലയാളത്തിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ നേടുകയുണ്ടായി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. വിനീത് ശ്രീനിവാസൻ, മാത്യൂസ് തോമസ്, അനശ്വര രാജൻ, എന്നിവര്‍ ഒഴികെ ബാക്കി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം ആളുകളും പുതുമുഖങ്ങൾ ആയിരുന്നു എന്ന പ്രത്യേകതയും തണ്ണീർമത്തൻദിനങ്ങൾക്കുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും വളരെ പെട്ടെന്ന് തന്നെ മലയാളികൾ ഏറ്റെടുത്തു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം സംവിധായകനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ”സൂപ്പർ ശരണ്യ” എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകനായ ഗിരീഷ് എ.ഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകനായ ഗിരീഷ് എ.ഡി യും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ…

    Read More »
  • Lead News

    ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിനായി ഒരു കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം, കൗണ്‍സില്‍മാരുടെ ഹോണറേറിയം, ബോര്‍ഡ് മെമ്പര്‍മാരുടെ ഹോണറേറിയും തുടങ്ങിയവ നല്‍കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോഡിലെ ജീവനക്കാരുടെ കുടിശികയുള്ള ശമ്പളം, ഓണറേറിയം തുടങ്ങിയ നല്‍കിത്തീര്‍ക്കാനാണ് ഇത്രയും തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഓര്‍ഫണേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് നിയമ പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ്. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ 1992 സ്ഥാപനങ്ങളിലായി 76,000ത്തോളം ഗുണഭോക്താക്കളാണുള്ളത്. ഓര്‍ഫണേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും അംഗീകാരം പുതുക്കി നല്‍കുന്നതും അവയുടെ മേല്‍നോട്ട നിരീക്ഷണം നിര്‍വഹിക്കുന്നതും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡാണ്. ഫണ്ടിംഗ് ഹോമുകള്‍ക്കുള്ള ധനസഹായം, അഗതികളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള അനാഥാലയങ്ങള്‍ക്കുള്ള ഗ്രാന്റ്, യാചക മന്ദിരങ്ങള്‍ക്കുള്ള ധനസഹായം, വൃദ്ധ സദനങ്ങള്‍ക്കുള്ള ധനസഹായം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള…

    Read More »
  • NEWS

    താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ : എന്റെ പിന്തുണ പിണറായിക്ക്: ബാബു കുഴിമറ്റം

    കഥാകൃത്തും സാംസ്ക്കാരിക പ്രവർത്തകനും ബുക്ക്മാർക്ക് മുൻ എം.ഡിയുമായ ബാബു കുഴിമറ്റത്തിനെ കുറിപ്പ്. താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ : എന്റെ പിന്തുണ പിണറായിക്ക്… ഏതു സർക്കാരിന്റെ കാലത്തും പല സ്ഥാപനങ്ങളിലും, പല പല കാരണങ്ങളാലും നിശ്ചിത തുക മാത്രം പ്രതിഫലമേകി താൽക്കാലിക ജീവനക്കാരെ നിയമിക്കേണ്ടി വരിക എന്നത് അനിവാര്യമാണ്. ( ഈ അനിവാര്യത മിസ് യൂസ് ചെയ്യപ്പെടുന്നു എന്നതും പറയാതെ വയ്യ ) അവരുടെ കാലാവധി നീണ്ടുപോവുകയെന്നത്പല കാരണങ്ങളാലും സംഭവിക്കാവുന്നതാണ്. ഈ വിധത്തിൽ പത്തും ഇരുപതും വർഷം തുഛവേതനത്തിൽ ജോലി ചെയ്തു മറ്റൊരു തൊഴിലിനും ഇനി സാധ്യതയുമില്ലാതെ പ്രായ പരിധി കഴിഞ്ഞു പോയ ജോലിക്കാരെ പിരിച്ചു വിടുന്നത് അനീതിയും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്. ഇക്കാര്യത്തിൽ ഇന്നത്തെ പ്രതിപക്ഷം ഭരണക്കാരെ കുറ്റപ്പെടുത്തുന്നുവെങ്കിൽ, അതിൻ്റെ കാരണങ്ങളിലൊന്ന്, അവരുടെ ഭരണകാലത്ത് ഇന്നത്തെ ഭരണക്കാർ ഈ വിധനീക്കങ്ങളെ വലിയ തോതിൽ എതിർത്തതുകൊണ്ട് തന്നെയാണ്… സകല കീഴ് വഴക്കങ്ങളേയും കാറ്റിൽ പറത്തി ഇക്കാര്യത്തിൽ പിണറായി ചില നീക്കങ്ങൾ നടത്തുന്നതു കാണുമ്പോൾ, ഞാൻ…

    Read More »
  • Lead News

    ഉത്തരാഖണ്ഡില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞതായി റിപ്പോര്‍ട്ട്; തപോവനില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

    ഉത്തരാഖണ്ഡില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ചമോലിയില്‍ മിന്നല്‍പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായി റിപ്പോര്‍ട്ടു വന്നത്. അതേസമയം, അളകനന്ദാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് തപോവനില്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണ്. തുരങ്കത്തില്‍ വലിയ ദ്വാരമുണ്ടാക്കി കയറുപയോഗിച്ച് ഊര്‍ന്നിറങ്ങാനാണ് രക്ഷാസംഘത്തിന്റെ ശ്രമം. എന്നാല്‍ 3 ദിവസമായി ശ്രമിച്ചിട്ടും കവാടത്തില്‍നിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ടെന്നാണ് നിഗമനം.

    Read More »
  • Lead News

    സോളാര്‍ തട്ടിപ്പ് കേസ്; സരിതയുടേയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി

    സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കി. സരിത എസ് നായര്‍, ബിജു രാധാകൃഷണന്‍, ഇവരുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവരുടെ ജാമ്യമാണ് കോഴിക്കോട് കോടതി റദ്ദാക്കിയത്. അതേസമയം, ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 25ന് ഇവര്‍ സ്വമേധയാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്തു ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്.

    Read More »
  • Lead News

    രാഷ്ട്രീയപാര്‍ട്ടി പ്രവേശനത്തെ തളളി നടി പാര്‍വ്വതി തിരുവോത്ത്

    ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടി പാര്‍വ്വതി തിരുവോത്ത്. ശക്തമായ നിലപാടുകളിലൂടെയും താരം പലപ്പോഴും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ മടികാണിക്കാത്ത താരം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും പാത്രമാകാറുണ്ട്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമത്തിനെതിരെ നടക്കുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് പാര്‍വ്വതി നടത്തിയ ഒരു പരാമര്‍ശമാണ് പുലിവാലായിരിക്കുന്നത്. കര്‍ഷകസമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമണെന്നും കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനില്ലെന്നുമായിരുന്നു ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതിയുടെ പരാമര്‍ശം. ഇപ്പോഴിതാ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍വ്വതി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നു എന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. താരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നും സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചരടുവലികള്‍ നടത്തുന്നെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോഴിതാ ഈ രാഷ്ട്രീയ വാര്‍ത്തകളില്‍ നിലപാടറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് താരം. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി പറയുന്നു.…

    Read More »
  • NEWS

    സാഹസികത കൈമുതലാക്കിയ മലയാളികളെ… കൊല്ലത്തേക്ക് സ്വാഗതം…

    കൊല്ലം അസംബ്ലി മണ്ഡലത്തിൽ മാത്രം നാലു കോടി 12 ലക്ഷം രൂപയുടെ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിച്ചു. ആശ്രാമം വാക്ക് വേ നവീകരണം ഒന്നരക്കോടി, അഡ്വഞ്ചർ പാർക്ക് അഷ്ടമുടി വാട്ടർ സ്പോർട്സ്, ഫ്ലൈ ബോർഡ്, ജെറ്റ്സ്കി, 48 പേർക്ക് സഞ്ചരിക്കാവുന്ന ടൂറിസം ബോട്ട്, എന്നിവയ്ക്കെല്ലാം കൂടി രണ്ടു കോടി 12 ലക്ഷം രൂപ. അതോടൊപ്പം 50 ലക്ഷം രൂപ ചിലവിൽ ഗ്രാമീണ പൈതൃകം തുളുമ്പുന്ന പ്രകൃതിരമണീയമായ വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപം അഷ്ടമുടിക്കായലിന്റെ ഓരത്ത് ക്രാഫ്റ്റ് മ്യൂസിയവും സ്ഥാപിച്ചു.

    Read More »
  • NEWS

    തലാക്ക് ചൊല്ലി; രണ്ടാം ഭാര്യ ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍

    തലാക്ക് ചൊല്ലിയ ജഡ്ജിക്കെതിരെ രണ്ടാം ഭാര്യ ഹൈക്കോടതിയില്‍. പാലക്കാട് സെഷന്‍സ് ജില്ലാ ജഡ്ജി ബി.കലാം പാഷയ്‌ക്കെതിരെയാണ് രണ്ടാം ഭാര്യ സജനി എ. ഹൈക്കോടതിയെ സമീപിച്ചത്. സജനിയെ മൊഴി ചൊല്ലിയത് സുപ്രീംകോടതി വിധിപ്രകാരം ശിക്ഷാര്‍ഹമാണെന്നും കേസെടുക്കണമെന്നുമാണ് സജിനിയുടെ ആവശ്യം. ഇതിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2009 ഏപ്രില്‍ ഒമ്പതിനായിരുന്നു കലാം പാഷ കൊല്ലം സ്വദേശിനി സജനിയെ വിവാഹം കഴിച്ചത്. 2018 മാര്‍ച്ച് ഒന്നിന് മൊഴി ചൊല്ലുകയായിരുന്നു. എന്നാല്‍ 2017 ആഗസ്റ്റ് സുപ്രീംകോടതിയുടെ തലക്ക് വിധിക്കെതിരെയാണ് അപ്പോള്‍ സജനി രംഗത്തുവന്നിരിക്കുന്നത്. 2017 മാര്‍ച്ച് ഒമ്പതിന് അയച്ച കത്തില്‍ തലാഖ് ചൊല്ലി ഇത് 2017 മാര്‍ച്ച് ഒന്നിന് ആണെന്നും 2018 എന്നത് പിശകാണെന്നും സജനി അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കലാമിന്റെ ആദ്യ ഭാര്യയുടെ ആരോപണം തികച്ചും ക്രൂരമായിരുന്നെന്നും സജനി ഹൈക്കോടതിയില്‍ പറഞ്ഞു. മാത്രമല്ല കലാം പാഷയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവുകളടക്കം 16 പേജുളള കത്തും സജനി കോടതിയില്‍ ഹാജരാക്കി. കലാം പാഷ മതമൗലികവാദിയും മത ഭ്രാന്തനും ലൈംഗിക…

    Read More »
  • Lead News

    ടൈറ്റാനിയം : അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

    തിരുവനന്തപുരം:ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ഡ്രൈനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഇത് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി മൂന്നംഗം സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാര്‍ സിമന്റ്‌സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എല്‍. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

    Read More »
  • NEWS

    വിതുര പെൺവാണിഭകേസിൽ ഒന്നാം പ്രതി സുരേഷ്‌ കുറ്റക്കാരനെന്ന്‌ kodathi

    വിതുര പെൺവാണിഭകേസിൽ ഒന്നാം പ്രതി സുരേഷ്‌ കുറ്റക്കാരനെന്ന്‌ കോട്ടയം അഡീഷണൽ ജില്ലാ കോടതി. തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ കാഴ്ചവയ്ക്കൽ, വേശ്യാലയം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. ഇരുപത്തിനാല് കേസുകളിൽ  ഒന്നിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചു എന്നതാണ് കേസ്. 20 പ്രതികളുള്ള കേസിൽ 14 പേരെ വെറുതെ വിട്ടിരുന്നു. കൊല്ലം കടയ്‌ക്കൽ സ്വദേശിയാണ്‌ സുരേഷ്‌.കേസിൽ പിടിയിലായ ശേഷം ജാമ്യത്തിൽ മുങ്ങുകയായിരുന്നു.  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്ന്‌ 2019 ജൂണിലാണ്‌  ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.

    Read More »
Back to top button
error: