Lead NewsNEWS

യുവതിയെയും മകളെയും കാണാതായ  കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം:  മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം:  യുവതിയെയും   രണ്ടു വയസുള്ള മകളെയും കാണാതായ സംഭവത്തിൽ 2011 ൽ മാറനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് നടത്തുന്നതിന്  സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. 

പൂവാർ സ്വദേശി മാഹിൻ കണ്ണ് മാറനല്ലൂർ എസ്. ഐ ക്കെതിരെ നൽകിയ പരാതിയിലാണ് നടപടി.  ക്രൈം നമ്പർ 397/2011 അനുസരിച്ച് ഹൈക്കോടതിയിൽ നിന്നും ലഭിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് 2019 ഡിസംബർ 30 ന് എസ്. ഐക്ക് മുന്നിൽ ഹാജരായ തന്നെ സ്റ്റേഷനിലും  പോലീസ് വാഹനത്തിലും വച്ച്  എസ്  ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ്  പരാതി. എന്നാൽ പരാതി കളവാണെന്ന് എസ് ഐ അറിയിച്ചു. മകളുമായി കാണാതായ പെൺകുട്ടിയുമായി പരാതിക്കാരന് ബന്ധമുണ്ടായിരുന്നതായി എസ് ഐ അറിയിച്ചു. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം ഡി വൈ എസ് പി കേസ്  അന്വേഷിച്ചു. പെൺകുട്ടിയെ കാണാതായ കേസിന്റെ അന്വേഷണം മറ്റൊരു വിദഗ്ദ്ധ ഏജൻസിയെ ഏൽപ്പിക്കുന്നതായിരിക്കും  നല്ലതെന്ന് അന്വേഷണ വിഭാഗം കമ്മീഷന് റിപ്പോർട്ട് നൽകി. 

Signature-ad

കേസ് സംബന്ധമായി പരാതിക്കാരായ മാഹിൻ കണ്ണിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തണമെന്നുണ്ടെങ്കിൽ അത് ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെ മാത്രമായിരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തനിക്ക് എസ് ഐയിൽ നിന്നും മർദ്ദനമേറ്റതായുള്ള  മെഡിക്കൽ സർട്ടിഫിക്കേറ്റിന്റെ പകർപ്പ് ഹാജരാക്കിയ സാഹചര്യത്തിൽ പരാതിക്കാരനെയും എസ് ഐ യെയും കേട്ടും അന്വേഷണം.

Back to top button
error: