Month: February 2021
-
NEWS
മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് എൻഎസ്എസ്
മുന്നോക്ക സമുദായ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് എൻഎസ്എസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു ഉപഹർജി കൂടി നായർ സർവീസ് സൊസൈറ്റി ഫയൽ ചെയ്തു. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ ഏതൊക്കെ സമുദായങ്ങൾക്ക് സംവരണത്തിന് അർഹതയുണ്ടെന്ന് നിശ്ചയിക്കാൻ കഴിയൂ എന്നാണ് എൻഎസ്എസ് നിലപാട്. സാമ്പത്തിക സംവരണം ലഭിക്കാൻ റവന്യു അധികാരികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് ഇതുകൊണ്ടാണെന്നും എൻഎസ്എസ് ആരോപിക്കുന്നു. സംസ്ഥാനത്ത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം സർക്കാർ നടപ്പാക്കിയിരുന്നു. ആ വിഭാഗത്തിന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്ന നിലപാടിലാണ് ഇപ്പോൾ എൻഎസ്എസ് ഉള്ളത്. സംഭരണം സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ ഉണ്ടായ അപാകതകൾ ആണ് ഇതിന് കാരണമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. മുന്നാക്ക സമുദായ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സംവരണം നേടാൻ കഴിയാത്ത സ്ഥിതി ഉണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Read More » -
NEWS
ഐപിഎൽ താരലേലം: അന്തിമ പട്ടികയിൽ നിന്ന് ശ്രീശാന്ത് പുറത്ത്
ഐപിഎൽ താരലേലത്തിൽ തന്റെ അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്തായി. ഈ മാസം 18 നടക്കാനിരുന്ന ലേലത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിരുന്നു ശ്രീശാന്ത്. എന്നാൽ അവസാന പട്ടികയിൽ നിന്നും നീക്കുകയായിരുന്നു. ആകെ 292 താരങ്ങളാണു ലേലത്തിൽ പങ്കെടുക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്
Read More » -
Lead News
ഓട്ടോകാരന്റെ മകൾ നടന്നുകയറിയ സൗന്ദര്യ കൊടുമുടി, മിസ് ഇന്ത്യ റണ്ണറപ്പ് ഓട്ടോകാരന്റെ മകൾ
ഉത്തർപ്രദേശിലെ ഖുശി നഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ സിംഗ്. മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം ഇന്ന് ഈ പെൺകുട്ടിയുടെ തലയിലാണ്. ഇൻസ്റ്റാഗ്രാമിൽ കുടുംബ ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ മന്യ ജീവിത കഥ പറയുന്നു. ” പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളാണ് ഞാൻ. ദാരിദ്ര്യം ആയതിനാൽ സ്കൂളിൽ പോകാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ പതിനാലാം വയസ്സിൽ വീട് വിടേണ്ടി വന്നു. ഹോട്ടൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാൻ ഉണ്ടാക്കിയത്. ” അമ്മയുടെ ആകെയുണ്ടായിരുന്ന സ്വർണം വിറ്റാണ് ഡിഗ്രി പരീക്ഷയ്ക്ക് ഫീസ് അടച്ചത്. ആ വിയർപ്പും കണ്ണീരും ആണ് തനിക്ക് ശക്തി നൽകിയത്. മിസ്സ് ഇന്ത്യ മത്സരവേദി അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാനുള്ള മാർഗമായാണ് മന്യ കരുതുന്നത്. തെലങ്കാനയിൽ നിന്നുള്ള മാനസ വാരാണസിയാണ് മിസ്സ് ഇന്ത്യ. ഹരിയാനയിൽ നിന്നുള്ള മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യയായി.
Read More » -
NEWS
മുന്നണി മാറ്റം സംബന്ധിച്ച എൻസിപിയുടെ തീരുമാനം ഇന്ന്
എൻസിപി എൽഡിഎഫ് വിടുമോ, യുഡിഎഫിൽ ചേരുമോ എന്നതു സംബന്ധിച്ച തീരുമാനം ഇന്ന്. പാലാ സീറ്റിനെ ചൊല്ലി ഉള്ള തർക്കമാണ് എൻ സിപി യെ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതിലേക്ക് എത്തിച്ചത്. മാണി സി കാപ്പനും എ കെ ശശീന്ദ്രനും എൻസിപിയിൽ രണ്ടു ചേരിയായി നിൽക്കുകയാണ്. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എന്തെന്നറിയാൻ കാത്തിരിക്കുകയാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി വിടാൻ ആണ് മാണി സി കാപ്പന് തീരുമാനം. അതേസമയം ഏതു സാഹചര്യത്തിലും എൽഡിഎഫ് വീട്ടില് എന്ന നിലപാടിലാണ് മന്ത്രി എ കെ ശശീന്ദ്രൻ. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും അന്തിമതീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുക.
Read More » -
NEWS
അരുവിക്കരയില്‍ വീട്ടമ്മ തീപിടിച്ചു മരിച്ചു
അരുവിക്കരയില്‍ വീട്ടമ്മ തീപിടിച്ചു മരിച്ചു. ഭഗവതീപുരം സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. വിറക് അടുപ്പില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനരക്ഷ സേനയെത്തി തീ അണച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Read More » -
NEWS
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്കേ രളത്തിലെത്തും
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാത്രി കേരളത്തിലെത്തും. ചെന്നൈയിൽ നിന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കേരളത്തിലേക്കെത്തുന്നത്. 15 വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയമുണ്ടാവും. 14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച നടക്കും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് വാർത്താസമ്മേളനം.…
Read More » -
NEWS
തൊണ്ണൂറും കടന്ന് പെട്രോൾ വില: വില കൂട്ടിയത് തുടർച്ചയായ അഞ്ചാം ദിവസം
സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് ഇന്ന്. വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസ ആയി ഉയർന്നു. പാറശ്ശാലയിൽ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. ഡീസലിന് കൊച്ചിയിൽ ലിറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടർച്ചയായി ഇത് അഞ്ചാം ദിവസമാണ് പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 60 ഡോളറിനു മുകളിൽ തുടരുകയാണ്. രണ്ടു മാസത്തെ ഇടവേളക്കുശേഷം ജൂൺ ആറു മുതൽ ആണ് എന്ന് കമ്പനികൾ ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചു തുടങ്ങിയത്.
Read More » -
NEWS
IFFK: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം
25 -ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഞായറാഴ്ച (ഫെബ്രുവരി 14) ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് ടാഗോര്‍ തിയേറ്ററിലെ മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത്തവണ മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .നാലു മേഖലകളിലേയും ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം . ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ [email protected] എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്. മാധ്യമ പുരസ്‌കാരങ്ങൾ 1 .മികച്ച അച്ചടി മാധ്യമം 2 .മികച്ച ദൃശ്യ മാധ്യമം 3 .മികച്ച ശ്രവ്യ മാധ്യമം 4 .മികച്ച ഓൺലൈൻ മാധ്യമം വ്യക്തിഗത പുരസ്‌കാരങ്ങൾ 1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ 2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ 3…
Read More » -
NEWS
മൾട്ടി ആക്സിൽ എ.സി ബസുകളിൽ ടിക്കറ്റ് ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം; കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ , മൾട്ടി ആക്സിൽ ബസുകൾക്ക് താൽക്കാലികമായി 30 % ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ വരും. ഇതോടൊപ്പം എസി ജൻറം low floor ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചു. കൊവിഡ് കാലഘട്ടത്തിൽ നേരത്തെ താൽക്കാലികമായി വർദ്ധിപ്പിച്ച നിരക്കിലാണ് ഇളവ് നൽകുന്നത്. കൊവിഡ് കാലത്ത് എ.സി. ജൻറം low floor ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇത് മിനിമം ചാർജ് 26 നിലനിർത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 126 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോഫ്ളോർ എസി ബസുകൾ സർവീസ് നടത്തിവരുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തി…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…
Read More »