Lead NewsNEWS

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍

തിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവും പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവായ 45-കാരനെയും സഹോദരന്റെ സുഹൃത്തായ നൗഷാദി(22)നെയുമാണ് അറസ്റ്റ് ചെയ്തത്.

കൊല്ലം ചാത്തന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. 2020 നവംബര്‍ മുതല്‍ താന്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Back to top button
error: