Month: February 2021

  • VIDEO

    കോൺഗ്രസ് സിറ്റിങ് എംഎൽഎമാർ മത്സര രംഗത്തേക്ക് – വീഡിയോ

    Read More »
  • Lead News

    ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദം; ആശങ്ക അറിയിച്ച ഛത്തീസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടി

    ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കോവാക്‌സിനും കൊവിഷീല്‍ഡും എടുത്ത് കോവിഡിനെ ചെറുക്കാന്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊവാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ച ഛത്തീസ്ഗഡിലെ വേണ്ടിയായിരുന്നു ഹര്‍ഷവര്‍ദ്ധനന്റെ മറുപടി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം വിലയിരുത്തി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറയുന്നു. തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും കൊവാക്‌സിനും അംഗീകാരം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന രണ്ട് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയി എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. വാക്‌സിന്‍ ബോട്ടിലിന്റെ പുറത്തെ ലേബലില്‍ ഏത് തീയതി വരെ ഉപയോഗിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യം വാക്‌സിനേഷന്‍ പിന്നിലാണ് എന്നതില്‍ ആശങ്കയുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. മൂന്നാംവട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ…

    Read More »
  • Lead News

    വിതുര കേസിൽ പ്രതിക്ക് 24 വർഷം തടവ്

    വിതുര പെൺവാണിഭ കേസിൽ പ്രതിക്ക് 24 വർഷം തടവ്. ഒന്നാം പ്രതി സുരേഷിനാണ് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു ലക്ഷത്തി ഒമ്പതിനായിരം രൂപ പിഴ നൽകാനും കോടതി വിധിച്ചു. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയ്ക്ക് ശുപാർശ നൽകി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

    Read More »
  • Lead News

    തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍

    പ്രശസ്ത തിക്കഥാകൃഥത്തും എഴുത്തുകാരനുമായ സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ക്കല സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി കാന്തല്ലൂരില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനില്‍ പരമേശ്വരനെ പൊലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും. പൃഥ്വിരാജും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളായ അനന്തഭദ്രം, സുരേഷ് ഗോപി നായകനായ രുദ്രസിംഹാസനം, ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് സുനില്‍ പരമേശ്വരന്‍ തിരക്കഥ ഒരുക്കിയിട്ടുണ്ട്. നിരവധി മാന്ത്രിക നോവലുകളും സുനില്‍ പരമേശ്വരന്‍ രചിച്ചിട്ടുണ്ട്. മാടന്‍ കൊല്ലി, വെള്ളിമന, കൂനൂര്‍ മഠം, ഭ്രമണ ദേവത, ഗരുഡ മാളിക എന്നിവയാണ് സുനില്‍ പരമേശ്വരന്റെ പ്രശസ്തമായ നോവലുകള്‍.

    Read More »
  • Lead News

    എൽഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ, യുഡിഎഫ് ഘടകകക്ഷിയാകും

    എൽഡിഎഫ് വിടുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫ് ഘടകകക്ഷി ആകുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം എത്തുന്നതിനുമുമ്പ് ഒരു തീരുമാനം വേണം. പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചക്കുശേഷം വൈകുന്നേരം തന്നെ തീരുമാനം വ്യക്തമാക്കും. മന്ത്രി എ കെ ശശീന്ദ്രനെതിരെ പരിഹാസവും മാണി സി കാപ്പൻ ഉന്നയിച്ചു. ശശീന്ദ്രൻ പാറപോലെ എൽഡിഎഫിൽ ഉറച്ചു നിന്നോട്ടെ എന്നായിരുന്നു പ്രതികരണം.

    Read More »
  • NEWS

    സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കുറഞ്ഞു

    സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,425 രൂ​പ​യും പ​വ​ന് 35,400 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച​യും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞി​രു​ന്നു. പ​വ​ന് 160 രൂ​പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്.

    Read More »
  • Lead News

    ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; തന്നെ മനപൂര്‍വ്വം കുടുക്കുകയായിരുന്നു ലക്ഷ്യം; പ്രതികരിച്ച് ഖമറുദ്ദീന്‍

    ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ അറസ്റ്റിലയതിനെക്കുറിച്ച് പ്രതികരിച്ച് ജയില്‍ മോചിതനായ എംഎല്‍എ എം.സി ഖമറുദ്ദീന്‍. തന്നെ മനപൂര്‍വ്വം കുടുക്കുകയായിരുന്നു ലക്ഷ്യമെന്നും താന്‍ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നും ഖമറുദ്ദീന്‍ പറയുന്നു. മാത്രമല്ല തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞത് ഒരാളെ പിടിക്കാന്‍ പിണറായിയുടെ പോലീസ് വിചാരിച്ചാല്‍ നടക്കില്ലേ എന്നും നിങ്ങളെ മാത്രമാണ് അവര്‍ക്ക് ആവശ്യം എന്നുമായിരുന്നു. അയാളെ ആരോ ഒളിപ്പിച്ചു എന്നാണ് ജനസംസാരം എന്നും എംഎല്‍എ ജയിലിലായത് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിനു പിന്നില്‍ തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഉള്ള വലിയ ഗൂഢാലോചന ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു നിക്ഷേപകര്‍ക്ക് പണം കിട്ടാനുള്ള താല്‍പര്യങ്ങളും ഇതിനുപിന്നില്‍ ഉണ്ടായിരുന്നില്ല തന്നെ പൂട്ടുക എന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ജൂലൈയില്‍ നിക്ഷേപമായി സ്വീകരിച്ച് പണം തിരിച്ചു നല്‍കാതെ വിശ്വാസവഞ്ചനകാട്ടിയ എന്ന കേസിലാണ്…

    Read More »
  • Lead News

    ബിജെപി നേതാവും മുൻ പി.എസ്.സി ചെയർമാനുമായ കെ.എസ് രാധകൃഷ്ണനു ലഭിച്ചിരുന്ന അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കും

    മുൻ പി.എസ്.സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ അനധികൃതമായി കൈപറ്റിയ പെൻഷൻ തിരിച്ച് പിടിക്കാൻ സർക്കാർ തീരുമാനിച്ചു. ഉമ്മൻചാണ്ടിസർക്കാർ ക്രമവിരുദ്ധമായി നൽകിയ അധിക പെൻഷൻ തിരിച്ച് പിടിക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ആണ് ഈ തീരുമാനം കൈകൊണ്ടത്. സർക്കാർ കോളേജിലെ റീഡർ ആയ കെ.എസ് രാധാകൃഷ്ണന് നിയമാനുസൃതം 23318 രൂപയാണ് പെൻഷൻ ആയി ലഭിക്കേണ്ടി ഇരുന്നത്. എന്നാൽ PSC ചെയർമാനായി ജോലി ചെയ്ത തനിക്ക് ആ നിലവാരത്തിൽ പെൻഷന് നൽകണം എന്ന് സർക്കാരിന് കത്ത് നൽകി. ഇത് പരിഗണിച്ച ഉമ്മൻ ചാണ്ടി 2013 മാർച്ച് 31ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വെച്ച് പെൻഷൻ 48 ,546 രൂപയായി പെൻഷൻ വർദ്ധിപ്പിച്ചു.ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ എന്നീ വകയിലായി ഏട്ട് ലക്ഷത്തി ഏണ്ണൂറ്റി പതിനൊന്ന് രൂപ അധികമായി നൽകി. അക്കൗഡ് ജനറലിൻ്റെയും ധന കാര്യവകുപ്പിന്റേയും, നിയമവകുപ്പിന്റേയും എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യേക താൽപ്പര്യം എടുത്താണ് കെ…

    Read More »
  • Lead News

    നിയമസഭാ തിരഞ്ഞെടുപ്പിൽ 90 ലധികം സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്

    നിയമസഭാ തിരഞ്ഞെടുപ്പിൽ 90 ലധികം സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചില സീറ്റുകളാണ് കേരള കോൺഗ്രസ് എം ,ജെഡിഎസ് തുടങ്ങിയ പാർട്ടികൾക്ക് വിട്ടുകൊടുത്തത്. ഇതിൽ നിന്നുള്ള സീറ്റുകൾ അടക്കമാണ് 90ലധികം എന്ന സംഖ്യ. 10 ശതമാനം സീറ്റ് സ്ത്രീകൾക്കായി മാറ്റിവയ്ക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റ് പുതുമുഖങ്ങൾക്ക് നൽകും. മിഷൻ 60 എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതായത് 60 സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്ന്. ഇരുപതിലധികം സീറ്റുകൾ മുസ്ലിം ലീഗിന് ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അഞ്ചിലധികം സീറ്റുകൾ മറ്റു ഘടകകക്ഷികൾക്ക് ലഭിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ എൺപതിലധികം സീറ്റുകളുമായി അധികാരത്തിലെത്താം എന്നാണ് കോൺഗ്രസ് കരുതുന്നത്. സീറ്റ് നിർണയ ചർച്ച ഉടൻ പൂർത്തിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്തിയതിനുശേഷം 25ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

    Read More »
  • Lead News

    24 മണിക്കൂറിനിടെ 9,309 കോവിഡ് കേസുകൾ

    രാജ്യത്ത് കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 1,08,80,603 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 87 പേരാണ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ രോഗംമൂലം മരിച്ചവരുടെ എണ്ണം 1,55,447 ആയി. 15 858 പേരാണ് ഒറ്റദിവസംകൊണ്ട് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,89,230 ആയി. നിലവിൽ 1,35,926 സജീവ കേസുകളാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതുവരെ 75,05,010 പേർക്കാണ് ഫുഡ് വാക്സിൻ വിതരണം നടത്തിയത്.

    Read More »
Back to top button
error: