Lead NewsNEWS

ചന്ദ കൊച്ചാറിന് ജാമ്യം

സിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായ ചന്ദ കൊച്ചാറിന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ തുകയായി അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്നും ഉത്തരവില്‍ പറഞ്ഞു.

ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണംവെളിപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളുവുകള്‍ അവര്‍ക്കെതിരെ വിചാരണതുടരാന്‍ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു.

Signature-ad

ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

Back to top button
error: